സി എസ് സുജാത ബിന്ദുവിന്റെ കുടുംബത്തെ സന്ദർശിച്ചു

തലയോലപ്പറമ്പ്
കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ആശ്വാസമായി മഹിളാ അസോസിയേഷൻ നേതാക്കളുടെ സന്ദർശനം. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാതയുടെ നേതൃത്വത്തിൽ തിങ്കൾ വൈകിട്ട് ആറോടെയാണ് സന്ദർശനം നടത്തിയത്. ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയുമായി സംഘം സംസാരിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച സംഘം ഏറെനേരം വീട്ടിൽ ചെലവിട്ട ശേഷമാണ് മടങ്ങിയത്. മഹിളാ അസോസിയേഷൻ നേതാക്കളായ സൂസൻ കോടി, അഡ്വ. ഷീജ അനിൽ, രഞ്ജുഷ ഷൈജി, ജയ അനിൽ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി സുനിൽ, ജില്ലാ കമ്മിറ്റിയംഗം കെ ശെൽവരാജ്, കടുത്തുരുത്തി ഏരിയ സെക്രട്ടറി കെ ജയകൃഷ്ണൻ എന്നിവരും ഒപ്പം ഉണ്ടായി.









0 comments