ad
Deshabhimani

സെന്റ്‌ ലൂക്ക്‌ ആശുപത്രി റോഡിൽ പാർക്കിങ്‌ നിരോധിച്ച്‌ ഹൈക്കോടതി ഉത്തരവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 14, 2026, 12:05 AM | 1 min read

പത്തനംതിട്ട

പത്തനംതിട്ട സെന്റ്‌ ലൂക്ക്‌ ആശുപത്രിക്ക്‌ മുന്നിലൂടെയുള്ള റോഡിൽ അനധികൃത വാഹന പാർക്കിങ്‌ നിരോധിച്ച്‌ ഹൈക്കോടതി ഉത്തരവ്‌. ടികെ റോഡിനെയും റിങ്‌ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടറോഡാണിത്‌.

റോഡിലെ പാർക്കിങ്ങും മറ്റ്‌ തടസങ്ങളും നീക്കാനും ഭാവിയിൽ തടയാനും കോടതി ഉത്തരവിട്ടു. ടി എച്ച്‌ നിയാസ്‌, ജയകൃഷ്‌ണൻ തണ്ണിത്തോട്‌ എന്നിവർ സമർപ്പിച്ച റിട്ട്‌ ഹർജിയിൻമേലാണ്‌ ഹൈക്കോടതി ഉത്തരവിട്ടത്. കലക്ടർ, പൊലീസ്‌ മേധാവി, പത്തനംതിട്ട എസ്‌എച്ച്‌ഒ, പത്തനംതിട്ട ആർടിഒ, പത്തനംതിട്ട നഗരസഭ, നഗരസഭാ സെക്രട്ടറി എന്നിവർക്കാണ്‌ ഹൈക്കോടതിയുടെ നിർദേശം. ടികെ റോഡിൽ നിന്നാരംഭിക്കുന്ന റോഡിൽ മുത്താരമ്മൻ കോവിൽ, സെന്റ്‌ ല‍ൂക്ക്‌ ആശുപത്രി, സിനിമ തിയറ്റർ, നിരവധി വക്കീൽ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്‌. എന്നാൽ വീതി കുറഞ്ഞ റോഡിൽ കാൽനട പോലും സാധിക്കാത്ത രീതിയിലായിരുന്നു വാഹനങ്ങളുടെ അനധികൃത പാർക്കിങ്‌. അഭിഭാഷകരുടെ അടക്കം വാഹനങ്ങളാണ്‌ ഇവിടെ പാർക്ക്‌ ചെയ്യാറ്‌. തീയറ്ററിൽ സിനിമ തുടങ്ങുന്നതിനും മുമ്പും ശേഷവും വൻ ഗതാഗതതടസമാണ്‌ ഇവിടെ അനുഭവപ്പെടുക. വശങ്ങളിൽ വലിയ വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതോടെ ഇത്‌ ഗുരുതരമാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home