മുഴുവൻ ചിക്കൻ വ്യാപാരികൾക്കും ലൈസൻസ് അനുവദിക്കണം

ചിക്കൻ വ്യാപാരി സമിതി ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ എക്‌സ് ജോപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു
പത്തനംതിട്ട
മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ച് മുഴുവൻ ചിക്കൻ വ്യാപാരികൾക്കും ലൈസൻസ് അനുവദിക്കണമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. റാന്നി പിജെടി ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ എക്‌സ് ജോപ്പൻ ഉദ്‌ഘാടനം ചെയ്‌തു. ബിനോയി ബിജോയ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നൗഷാദ്, പി എസ് രതീഷ്, അനൂപ് ചാക്കോ, ശ്രീരാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിനോയി ബിജോയ് (പ്രസിഡന്റ്), ഷാജി (വൈസ് പ്രസിഡന്റ്), കുര്യാക്കോസ് ഏലിയാസ് (സെക്രട്ടറി), ശ്യാം കെ നായർ (ജോയിന്റ് സെക്രട്ടറി), സുനു സുധീർ (ട്രഷറർ).









0 comments