Deshabhimani

ദേശാഭിമാനി പത്ര പ്രചാരണത്തിന്‌ തുടക്കം

Photo
വെബ് ഡെസ്ക്

Published on Oct 18, 2026, 12:05 AM | 1 min read

അടൂർ

സാധാരണക്കാരുടെയും തൊഴിലാളികളുടെയും ശബ്ദമായ ദേശാഭിമാനി പത്ര പ്രചാരണത്തിന്‌ ജില്ലയിൽ തുടക്കം. സിപിഐ എം ബ്രാഞ്ചുകൾ മുതൽ ജില്ലാ കമ്മിറ്റി വരെ പ്രചാരണ രംഗത്തുണ്ട്‌. നിലവിലുള്ള വാർഷികവരിസംഖ്യ പുതുക്കുകയും കൂടുതൽ പേരെ വരിക്കാരാക്കുകയും ചെയ്യുന്ന പ്രവർത്തനമാണ്‌ നടക്കുന്നത്‌. മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും വലതുപക്ഷ രാഷട്രീയത്തിന്റെ പ്രചാരകരും കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ പ്രതീകങ്ങളും ആകുമ്പോൾ ദേശാഭിമാനി അതിന്‌ മറുപടിയായി തുടരുകയാണ്‌. കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്ത 117 ദേശാഭിമാനി വാർഷിക വരിസംഖ്യ ശനിയാഴ്ച ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ്‌ കെ ആർ വേണുഗോപാലിൽ നിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ബി ഹർഷകുമാർ ചെക്ക്‌ ഏറ്റുവാങ്ങി. ആർ ഷാജി, എ ആർ അജിത്‌ കുമാർ, എൽ കവിത, സനൽ ജി നായർ, സ്‌നേഹജ്‌, കെ സജീവ്‌, അശ്വനി കുമാർ എന്നിവരും പങ്കെടുത്തു.

​

​

Highlights: കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്ത 117 ദേശാഭിമാനി വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home