തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക

പത്തനംതിട്ട
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ബാങ്കുകളിലെ താൽക്കാലിക ജീവനക്കാരുടെ സംഘടനയായ ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ (ബിടിഇഎഫ് - ബെഫി) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ബെഫി സംസ്ഥാന വനിതാ സബ് കമ്മിറ്റി കൺവീനർ രമ്യാ രാജ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ബി ശിവാനന്ദൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് രവീന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി മാണി തോമസ്, ബെഫി ജില്ലാ സെക്രട്ടറി ആർ മഹേഷ്, ജില്ലാ പ്രസിഡന്റ് കെ ആർ ഷാജി, വനിതാ സബ് കമ്മറ്റി ജില്ലാ കൺവീനർ വി ഇന്ദു ലേഖ, കെ രഞ്ജു എന്നിവർ സംസാരിച്ചു. പുതിയ ജില്ലാ സെക്രട്ടറിയായി കെ എ സിനാജിനെ (കേരള ഗ്രാമീൺ ബാങ്ക്) തെരഞ്ഞെടുത്തു.










0 comments