ad
Deshabhimani

ആറന്മുള വിമാനത്താവളം

സർക്കാർതലത്തിൽ തീരുമാനമില്ല: മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 12, 2026, 12:05 AM | 1 min read

പത്തനംതിട്ട

ആറന്മുള വിമാനത്താവളത്തിന്റെ പേരിൽ സ്വകാര്യവ്യക്തി ഡ്രോൺ പറത്തിയതിൽ സർക്കാർ ഉത്തരവാദിയല്ലെന്ന്‌ മന്ത്രി റോജി എം ജോൺ. ഇവിടെ വിമാനത്താവളം സംബന്ധിച്ച്‌ സർക്കാർതലത്തിൽ തീരുമാനങ്ങളൊന്നുമില്ല. പദ്ധതിയെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല– മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവൺമെന്റ് പ്ലീഡർ നിയമന തീരുമാനത്തിൽ അപാകമുണ്ടെങ്കിൽ തിരുത്തും. പ്ലീഡർ നിയമനം സംബന്ധിച്ച് മുമ്പും ആക്ഷേപം ഉയർന്നിട്ടുണ്ട്. പാർടിയും സർക്കാരും തമ്മിൽ കോ–ഓർഡിനേഷൻ വേണം. പാർടി പ്രവർത്തകരുടെയും നേതാക്കന്മാരുടെയും പ്രവർത്തനഫലമായാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത്. പി എം ശ്രീ സംബന്ധിച്ച് സബ് കമ്മിറ്റി ചർച്ച ചെയ്യുന്നതേയുള്ള‍ൂവെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home