സംഘാടക സമിതി രൂപീകരിച്ചു
അക്ഷരമുറ്റം ജില്ലാ മത്സരം 25ന് തിരുവല്ലയിൽ

തിരുവല്ല
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 15ന്റെ പത്തനംതിട്ട ജില്ലാമത്സരം ഒക്ടോബർ 25ന് തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലാ മത്സരത്തിന്റെ സംഘാടനത്തിനു വേണ്ടി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ശനിയാഴ്ച എംജിഎം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു. കേരളാ ബാങ്ക് ഡയറക്ടർ ബോർഡംഗം ബിനിൽകുമാർ അധ്യക്ഷനായി. ദേശാഭിമാനി കോട്ടയം യൂണിറ്റ് മാനേജർ രഞ്ജിത്ത് വിശ്വം, തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. ഫ്രാൻസിസ് വി ആന്റണി, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ദീപാവിശ്വനാഥ്, ദേശാഭിമാനി തിരുവല്ല ലേഖകൻ ടി എ റെജി കുമാർ, അക്ഷരമുറ്റം ജില്ലാ കോഓർഡിനേറ്റർ സുബിൻ ജോസഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിനിൽകുമാർ (ചെയർമാൻ), കെ ബാലചന്ദ്രൻ, ജെനു മാത്യു, ആർ രവി പ്രസാദ്, സി ബിന്ദു (വൈസ് ചെയർമാൻമാർ), സുബിൻ ജോസഫ് (ജനറൽ കൺവീനർ), ടി എ റെജികുമാർ (കൺവീനർ). അറേഞ്ച്മെന്റ് കമ്മിറ്റി: കെ വി മഹേഷ് (ചെയർമാൻ), ഷിജോ ബേബി (കൺവീനർ). രജിസ്ട്രേഷൻ: എം സി അനീഷ് കുമാർ, വി എസ് ഷിബു. ഭക്ഷണം: അഡ്വ. ഫ്രാൻസിസ് വി ആന്റണി, ആർ മനു. അക്കാദമിക് കമ്മിറ്റി: ദീപാ വിശ്വനാഥ്, ഡോ. ബി ഷാജി. സയൻസ് പാർലമെന്റ്: ഡോ. കെ ഷീജ, രാജേഷ് എസ് വള്ളിക്കോട്. രക്ഷിതാക്കൾക്കായുള്ള ക്വിസ്: ബി ഹരികുമാർ (ചെയർമാൻ), ഡോ. ആർ വിജയമോഹൻ (കൺവീനർ).
(ക്യാപ്ഷൻ)
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 15 ജില്ലാ തല മത്സരത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ ഉദ്ഘാടനംചെയ്യുന്നു
Highlights: ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരം തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ








0 comments