ad
Deshabhimani

എസ്എഫ്ഐ 
അവകാശപത്രിക 
മാർച്ച്‌ ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2025, 01:02 AM | 1 min read

പത്തനംതിട്ട

എസ്എഫ്ഐയുടെ 60 ഇന അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്‌ടറേറ്റിലേക്ക് ചൊവ്വാഴ്ച വിദ്യാർഥി മാർച്ച്‌ നടത്തും. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ആർ ഗോപീകൃഷ്ണൻ മാർച്ച്‌ ഉദ്ഘാടനം ചെയ്യും. ഗവർണറെ സർവകലാശാല ചാൻസിലർ സ്ഥാനത്തുനിന്നും നീക്കുക എന്നതാണ് പ്രധാന ആവശ്യം. കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും സ്ഥിരം വൈസ് ചാൻസിലർമാരെ നിയമിക്കുക, കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥി സംഘടന സ്വാതന്ത്ര്യം ഉറപ്പുവരുത്തുക,സ്‌കൂളുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനാധിപത്യ വേദികളുടെ രൂപീകരണത്തിനും നിലനിൽപ്പിനുമായി നിയമനിർമാണം നടത്തുക, കോളേജ് ഹോസ്റ്റലുകളിൽ ജനാധിപത്യ വേദികൾ ഉറപ്പാക്കുക, മുഴുവൻ സർക്കാർ കോളേജുകളിലും സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കുക തുടങ്ങി 60 ഇന അവകാശങ്ങളാണ്‌ പത്രികയിലുള്ളത്‌. മാർച്ചിൽ ആയിരക്കണക്കിന്‌ വിദ്യാർഥികൾ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി അനന്ദു മധു, പ്രസിഡന്റ്‌ എം കിരൺ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home