സൂംബ ഡാൻസിനെതിരായ പോസ്‌റ്റ്: അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു

പാലക്കാട്
സംസ്ഥാന സർക്കാർ സ്‌കൂളുകളിൽ നടപ്പാക്കാൻ നിർദേശിച്ച സൂംബ ഡാൻസിനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റിട്ട അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. എടത്തനാട്ടുകര ടിഎഎം യുപി സ്‌കൂൾ അധ്യാപകനും വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി കെ അഷ്‌റഫിനെയാണ് സ്‌കൂൾ മാനേജർ പി അബൂബക്കർ സസ്‌പെൻഡ് ചെയ്‌തത്. സർക്കാർ പരിപാടിയെ അപകീർത്തിപ്പെടുത്തുംവിധം പോസ്‌റ്റിട്ട അധ്യാപകനെതിരെ 24 മണിക്കൂറിനകം ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞദിവസം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എം സലീന ബീവി സ്‌കൂൾ മാനേജർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എത്ര ദിവസത്തേക്കെന്ന് വ്യക്തമാക്കിയിട്ടില്ല. അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുന്നെന്നാണ് മാനേജരുടെ കത്ത്.









0 comments