ad
Deshabhimani

എംഡിഎംഎ കേസിൽ 
യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

റംഷാദ്
വെബ് ഡെസ്ക്

Published on Aug 05, 2025, 01:00 AM | 1 min read


ചിറ്റൂർ

എംഡിഎംഎ പിടികൂടിയ കേസിലെ പ്രധാന പ്രതി അറസ്​റ്റിൽ. മണ്ണാർക്കാട് എടത്തനാട്ടുകര ചിരട്ടക്കുളം കോട്ടനായ്ക്കൽ വീട്ടിൽ എ റംഷാദിനെയാണ്​ (30) പൊലീസ് അറസ്റ്റ് ചെയ്തത്. അലനെല്ലൂരിലെ യൂത്ത്​ കോൺഗ്രസ്​ നേതാവാണ്​ റംഷാദ്​. ഇതോടെ കേസിൽ ആറുപേർ പിടിയിലായി. ഞായറാഴ്​ചയാണ് കാറിൽക്കടത്തിയ 338.16 ഗ്രാം എംഡിഎംഎയുമായി മലപ്പുറം മേലാറ്റൂർ ചെമ്മണിയോട് എച്ച് മുഹമ്മദ് നാഷിഫ്, അലനല്ലൂർ കർക്കിടാംകുന്ന് എച്ച് ഫാസിൽ എന്നിവർ നടപ്പുണിയിൽ പിടിയിലായത്​. തുടർന്ന് മണ്ണാർക്കാട് കർക്കിടാംകുന്ന് പാലക്കടവ് വടക്കൻ വീട്ടിൽ എ ഷഫീക് , കോഴിക്കോട് ബേപ്പൂർ കക്കിരിക്കാട് മഹ്‌സിന ഹൗസിൽ കെ പി മുനാഫിസ്, ആലപ്പുഴ തുമ്പോളി പാലിയത്തയിൽ വീട്ടിൽ അതുല്യ റോബിൻ എന്നിവരെയും പിടികൂടിയിരുന്നു. കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എം ആർ അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home