ad
Deshabhimani

കാളവണ്ടി ഓട്ടത്തെച്ചൊല്ലി തർക്കം

യുവാവിനെ കുത്തിക്കൊന്നു

മുഹമ്മദ് ഷെഫീഖ്
avatar
സ്വന്തം ലേഖകൻ

Published on Jul 27, 2026, 02:00 AM | 1 min read

ചിറ്റൂർ

വടകരപ്പതി ലാലക്കാട്ടിൽ കാളവണ്ടി മത്സരയോട്ടത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ ബൈക്ക് യാത്രികനെ കുത്തിക്കൊലപ്പെടുത്തി. വടകരപ്പതി ലാലക്കാട് സ്വദേശി മുഹമ്മദ് ഷെഫീഖ് (24) ആണ് മരിച്ചത്. ഷെഫീഖിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സിംസൺ മാർട്ടിൻ (18) ഗുരുതര പരിക്കുകളോടെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതികളായ വടകരപ്പതി ലാലക്കാട് നെൽസൺ (32), കെരാംപാറ എളയാട്ടുകളം ജെൻസൺ (27) എന്നിവർ ഒളിവിലാണ്. ശനി രാത്രി 10.30നാണ് സംഭവം. നെൽസൺ, ജെൻസൺ എന്നിവർ കാളവണ്ടി ഓടിക്കുന്നതിനിടെ മുഹമ്മദ് ഷെഫീഖ്, സിംസൺ മാർട്ടിൻ എന്നിവർ സഞ്ചരിച്ച ബൈക്കിന് കടന്നുപോകാൻ വഴി നൽകിയില്ല. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ മുഹമ്മദ് ഷെഫീഖിനും സിംസൺ മാർട്ടിനും കത്തിക്കൊണ്ട്‌ കുത്തേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായർ പുലർച്ചെ ഒന്നിന്‌ ഷെഫീഖ് മരിച്ചു. സിംസൺ മാർട്ടിൻ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. ഷെഫീഖിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുകൾക്ക് വിട്ടുകൊടുത്തു.


അപകടക്കെണിയൊരുക്കി 
രാത്രിയിലെ മത്സരയോട്ടം

രാത്രി സമയങ്ങളിൽ വേഗത്തിലുള്ള കാളവണ്ടിയോട്ടം പതിവാണെന്നും ചോദ്യംചെയ്താൽ കൈയേറ്റമാണ്‌ മറുപടിയെന്നും നാട്ടുകാർ ആരോപിച്ചു. ബൈക്ക് യാത്രക്കാരും കാൽനട യാത്രികരും പലപ്പോഴും അപകടത്തിൽപ്പെട്ടിട്ടുണ്ട്. നല്ലേപ്പിള്ളി – വേലന്താവളം റോഡിലും വണ്ടിത്താവളം -– മീനാക്ഷിപുരം റോഡിലുമാണ് പ്രധാനമായും മത്സരയോട്ടം നടക്കുന്നത്. ഇതിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന്‌ ആക്ഷേപവുമുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home