ad
Deshabhimani

എംഡിഎംഎയുമായി 
യുവാവും യുവതിയും പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 22, 2026, 12:07 AM | 1 min read

പാലക്കാട്

ബംഗളൂരുവിൽനിന്നും സ്വകാര്യ ബസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ഛായ ബീഗം (22), പാലക്കാട് അമ്പലപ്പാറ സ്വദേശി മുഹമ്മദ് ഷാഹിദ് (24) എന്നിവരാണ് 100 ഗ്രാം എംഡിഎംഎയുമായി പൊലീസിന്റെ പിടിയിലായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ജില്ലയിലേക്കുള്ള ലഹരിക്കടത്ത്‌ തടയുന്നതിന് ജില്ലാ പൊലീസ് പരിശോധനകൾ തുടരവേ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിടികൂടിയത്. ടൗൺ സൗത്ത് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ്‌ പരിശോധന നടത്തിയത്‌. ബംഗളൂരുവിൽ നിന്നും ബസിൽ വാളയാർ എത്തിയ യുവാവും യുവതിയും ടോൾ പ്ലാസയ്‌ക്കുസമീപം ഇറങ്ങി മറ്റൊരു ബസിൽ കയറുകയും ഇവിടം മുതൽ ഇരുവരേയും പിന്തുടർന്ന പൊലീസ്‌ പാലക്കാട് മെഡിക്കൽ കോളേജിനുസമീപത്ത് ഇവർ ബസ്‌ ഇറങ്ങുന്നതിനിടെ തടഞ്ഞുനിർത്തി പരിശോധിക്കുകയുമായിരുന്നു. ജില്ലയിൽ ചില്ലറ വിൽപ്പന നടത്താനാണ് ലഹരി മരുന്ന് എത്തിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഇവർക്ക് ലഹരിമരുന്ന് നൽകിയ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home