ad
Deshabhimani

ജില്ലയിൽ മഴ മുന്നറിയിപ്പ്

ഇന്ന് മഞ്ഞ ജാഗ്രത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2025, 12:00 AM | 1 min read

പാലക്കാട്

​ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ്​. തിങ്കൾ മഞ്ഞ ജാഗ്രതയും ചൊവ്വ ഓറഞ്ച്​ ജാഗ്രതയും ബുധൻ മഞ്ഞ ജാഗ്രതയുമാണ്​​ പുറപ്പെടുവിച്ചിരിക്കുന്നത്​. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കുള്ള സാധ്യതയുണ്ട്​. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളിൽ മഴ താരതമ്യേനെ കുറഞ്ഞിരുന്നു. പാലക്കാട്​ പെയ്ത10.5 മില്ലിമീറ്റർ മഴയാണ്​ ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ രേഖപ്പെടുത്തിയ ഉയർന്ന മഴ. മഴ കുറഞ്ഞെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്​ച കാഞ്ഞിരപ്പുഴ അണക്കെട്ടിലെ മൂന്ന്​ സ്​പിൽവേ ഷട്ടറുകൾ അഞ്ച്​ സെന്റിമീറ്ററിൽനിന്ന്​ 10 സെന്റിമീറ്ററായി ഉയർത്തി. പരമാവധി ജലനിരപ്പ്​ 97.50 മീറ്ററുള്ള അണക്കെട്ടിൽ ജലനിരപ്പ്​ 96.22 മീറ്ററായി ഉയർന്നപ്പോഴാണ്​ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്​. കാഞ്ഞിരപ്പുഴ അണക്കെട്ട്​ കൂടാതെ മലമ്പുഴ, പോത്തുണ്ടി, ശിരുവാണി, ചുള്ളിയാർ, മംഗലം, മൂലത്തറ, മീങ്കര, വാളയാർ അണക്കെട്ടുകളിലും നേരത്തെ ഷട്ടറുകൾ തുറന്നിട്ടുണ്ട്​. മീങ്കര, വാളയാർ അണക്കെട്ടുകളിൽ ചുവപ്പ്​ ജാഗ്രതയാണ്​.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home