ad
Deshabhimani

വഖഫ്‌ ബോര്‍ഡ്‌: സർക്കാർ നിലപാട്‌ 
തിരുത്തണം: എൻസിപി സെക്കുലർ ​

എൻസിപി സെക്കുലർ ജില്ലാ നേതൃയോഗം സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി കെ രാജൻ  ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 19, 2026, 02:00 AM | 1 min read

പാലക്കാട്‌

വഖഫ് ബോർഡിന്റെ അധികാരങ്ങൾ ദുർബലപ്പെടുത്തുന്ന നടപടികളിൽനിന്ന് സർക്കാർ പിന്മാറണമെന്നും വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണവും നിയമപരമായ അധികാരങ്ങളും സംരക്ഷിക്കണമെന്നും എൻസിപി എസ് ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനും അവയുടെ കാര്യക്ഷമമായ നടത്തിപ്പിനും ബോർഡിന് സ്വാതന്ത്ര്യവും അധികാരവും ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ പി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി കുളപ്പാടം അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി എ റസാഖ് മൗലവി, ടി എൻ ശിവശങ്കരൻ, സംസ്ഥാന സെക്രട്ടറിമാരായ ഓട്ടൂർ ഉണ്ണികൃഷ്ണൻ, ഷെനിൻ മന്ദിരാട്, സംസ്ഥാന നിർവാഹസമിതി അംഗം പി അബ്ദുൽ റഹ്മാൻ, നേതാക്കളായ പി മൊയ്തീൻകുട്ടി, എ കെ മുഹമ്മദ്‌റാഫി, പൊന്നിൽ വേണു, പി ടി ഉണ്ണികൃഷ്ണൻ, എം ടി സണ്ണി, അഷറഫ്, എസ് ജെ എൻ നജീബ്, മുഹമ്മദ്‌ ഇബ്രാഹിം, സി ശിവരാമൻ, പി എ അബ്ദുള്ള, സിദ്ദീഖ്‌, നാസ്സർ അതാപ്പാ, അബ്ദുൽ ജലീൽ, സിനോജ് വെണ്ണക്കര, രവി മുതലമട, യുസഫ് പൊന്നംകോട് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home