വോട്ടിങ് യന്ത്രം പരിചയപ്പെടാം

പാലക്കാട്
ലീപ് പദ്ധതിയുടെ ഭാഗമായി ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം. പാലക്കാട് സിവില്‍ സ്റ്റേഷനില്‍ സജ്ജീകരിച്ച കേന്ദ്രം കലക്ടര്‍ എം എസ് മാധവിക്കുട്ടി ഉദ്ഘാടനം ചെയ്‌തു. കലക്ടറേറ്റിന്റെ മുന്‍ഭാഗത്തായി പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിലാണ് കണ്‍ട്രോള്‍ യൂണിറ്റ്, മൂന്ന് ബാലറ്റ് യൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തനവും ഉപയോഗവും പരിചയപ്പെടുത്തുന്നത്. ഇതിനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കൗണ്ടറിലുണ്ട്. ഓഫീസ് പ്രവൃത്തിദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സേവനം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ കൗണ്ടര്‍ പ്രവര്‍ത്തിക്കും. പരിപാടിയില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് സജീദ്, ജില്ലാ തെരഞ്ഞെടുപ്പ് അസിസ്റ്റന്റുമാരായ സുരേഷ് ഗോപി, പി എ ടോംസ്, കെ കിഷോര്‍, കലക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.










0 comments