ad
Deshabhimani

വർണവിസ്‌മയത്തിന് പുത്തൻ ഇനങ്ങൾ

ഇടിമുഴക്കം തീർക്കാൻ 
വിക്രാന്തും മിസ്‌റ്റർ ഇന്ത്യയും

പാലക്കാട്‌ വലിയങ്ങാടിയിലെ പടക്കക്കട

പാലക്കാട്‌ വലിയങ്ങാടിയിലെ പടക്കക്കട

avatar
സായൂജ്‌ ചന്ദ്രൻ

Published on Apr 14, 2026, 12:00 AM | 1 min read

പാലക്കാട്‌

വിഷുവിന്‌ വർണവിസ്‌മയത്തോടൊപ്പം ഇടിമുഴക്കവും തീർക്കാൻ റെക്ടാങ്കുലർ ബോംബ്‌ ഗ്രീൻ, വിക്രാന്ത്‌, മിസ്റ്റർ ഇന്ത്യ, കിങ് ഓഫ്‌ കാങ്കോ തുടങ്ങിയ ഗുണ്ടുകൾ വിപണിയിൽ സുലഭം. 100 രൂപ മുതലാണ്‌ വില. വ്യത്യസ്‌ത നിറങ്ങളിൽ കാഴ്‌ചകളൊരുക്കാനെത്തിയ പുതിയ ഇനങ്ങളാണ്‌ വിപണിയിൽ താരങ്ങൾ. പകുതിക്ക്‌ പകുതി, അഞ്ച്‌ നിറങ്ങളിൽ കത്തുന്ന മായാജാൽ, ചറപറാ പൊട്ടുന്ന മൊട്ടു പട്‌ലു, വന്ദേഭാരത്‌ വാണം, വലിയ മിങ്കിൾ മലിക്സ്‌ കമ്പിത്തിരി, റോബോ പൂക്കുറ്റി, അനാകോണ്ട പാമ്പുഗുളിക, ഗ്രീൻ ഫ്ലാഷ് റെഡ് ഫ്ലാഷ്, പെട്ര ബ്ലാസ്റ്റ്, സെലിസ്റ്റ്യൽ ബർസ്റ്റ്, മെറ്റീരിയൽ ഷവർ ഗുണ്ട്, സിൽവർ ബ്ലേസ്‌, ഗ്ലിറ്റർ സ്‌ട്രീം, മിസ്റ്റിക്‌ ബസ്റ്റ്‌, പൈറോ പെൻസിൽ, പോപ്‌കോൺ ക്ലാസിക്‌, ഫ്ലവർ പോട്‌സ്‌, സ്‌നോഫാൾസ്‌, സ്‌പെക്ട്രൽ ബ്ലാസ്റ്റ്‌, ട്രി കളർ സ്മോക്ക്‌ എന്നിങ്ങനെ നീളുന്നു പുത്തൻ ഇനങ്ങൾ. ഒന്നിൽ കൂടുതൽ പടക്കങ്ങളും പൂത്തിരികളുമുള്ള ഗിഫ്റ്റ്‌ ബോക്സുകൾക്കും ആവശ്യക്കാരേറെ. എണ്ണത്തിനനുസരിച്ച്‌ 400 രൂപ മുതൽ 1,670 രൂപവരെ വിലയുണ്ട്‌. മയിൽ‌പ്പീലി പോലെ വിടരുന്ന ആർച്ച്‌ പടക്കങ്ങൾ, ഓലപ്പടക്കം, മാലപ്പടക്കം, ചൈനീസ്‌ പടക്കങ്ങൾ, പൂക്കുറ്റി, നിലച്ചക്രം, കമ്പിത്തിരി, മത്താപ്പ്‌, പാമ്പുഗുളിക തുടങ്ങിയ പഴയ ഇനങ്ങൾക്കും ആവശ്യക്കാരുണ്ട്‌. ​മൊത്തവ്യാപാര കടകളിലും തെരുവോരക്കടകളിലും കാലുകുത്താനാകാത്ത തിരക്കാണ്‌. കുട്ടികളോടൊപ്പമാണ്‌ കുടുംബങ്ങൾ വാങ്ങാനെത്തുന്നത്‌. വണ്ടിനിറയെ പടക്കങ്ങളും പൂത്തിരികളുമായാണ്‌ മടക്കം. കടകളിൾ വിലവിവര പട്ടികയും പ്രദർശിപ്പിച്ചിട്ടുണ്ട്‌. ആവശ്യാനുസരണം പെട്ടിയിലാക്കി ബില്ലടിക്കാൻ കൈമാറാം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home