തെരഞ്ഞെടുപ്പിന് ശേഷവും ഡീൽ: കെ എസ് സലീഖ

പാലക്കാട്
തെരഞ്ഞെടുപ്പിനു ശേഷവും ബിജെപി – കോൺഗ്രസ് ഡീൽ തുടരുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ എസ് സലീഖ. പാലക്കാട് സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് സമാപനംകുറിച്ച് ചേർന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേന്ദ്ര സർക്കാരിന്റെ എല്ലാ ജനദ്രോഹനയങ്ങൾക്കും ഒത്താശ ചെയ്യുന്ന നിലപാടാണ് കോൺഗ്രസിന്. നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ചായ്‌വ് പ്രകടമായി. കേന്ദ്ര സർക്കാർ ജനവിരുദ്ധ നിലപാടുകൾ സ്വീകരിക്കാൻ തുടങ്ങിയിട്ട് 12 വർഷമായി. അതിനെതിരെ ഒരക്ഷരംപോലും മിണ്ടാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. എൽഡിഎഫ് അധികാരത്തിലുണ്ടായിരുന്ന 10 വർഷം ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വികസനമാണ് കേരളത്തിലുണ്ടായത്. അതിനെ തകർക്കാനുള്ള പരിശ്രമമാണ് കേന്ദ്ര– കേരള സർക്കാരുകൾ ചെയ്യുന്നതെന്നും സലീഖ പറഞ്ഞു.








0 comments