ad
Deshabhimani

വിവരജാലകം

തണലേകും വയോരക്ഷ

Vayoraksha
avatar
സായൂജ്‌ ചന്ദ്രൻ

Published on Mar 15, 2026, 01:03 AM | 1 min read

പാലക്കാട്‌

വയോജനങ്ങൾക്ക്‌ തണലൊരുക്കാൻ സാമൂഹ്യനീതി വകുപ്പ്‌ നടപ്പാക്കുന്ന പദ്ധതിയാണ്‌ "വയോരക്ഷ'. മുതിർന്ന പ‍ൗരന്മാർക്ക്‌ ക്ഷേമവും പരിചരണവും നൽകി മനുഷ്യാവകാശം സംരക്ഷിക്കുന്നതാണ്‌ പദ്ധതി. പ്രതിസന്ധി ഘട്ടങ്ങളിൽ സഹായവും പിന്തുണയും നൽകുക, നിരാലംബരും പീഡിതരുമായ വൃദ്ധർക്ക് അടിയന്തര വൈദ്യസഹായം നൽകുക, പരിചരണവും സംരക്ഷണവും ആവശ്യമുള്ളവർക്ക് പുനരധിവാസം നൽകുക, നിയമ സഹായം നൽകുക, മുതിർന്ന പൗരന്മാരുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കി സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവയാണ്‌ ലക്ഷ്യങ്ങൾ. വൈദ്യ ചികിത്സ സർക്കാർ ആശുപത്രികളിൽ ഉറപ്പാക്കും. പ്രഥമശുശ്രൂഷാ ചികിത്സകൾക്ക്‌ സ്വകാര്യ ആശുപത്രികളുടെ സേവനം ഉപയോഗപ്പെടുത്താം. ബിപിഎൽ വിഭാഗത്തിലുള്ള മുതിർന്ന പ‍ൗരൻമാരാണ്‌ ഗുണഭോക്താക്കൾ. കലക്ടർ ചെയർപേഴ്‌സണും ജില്ലാ സാമൂഹിക നീതി ഓഫീസർ സെക്രട്ടറിയും ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പൊലീസ്‌ ഓഫീസിൽനിന്നുള്ള പ്രതിനിധി, ഡിഎൽഎസ്‌എ പ്രതിനിധി, ജില്ലാ വൃദ്ധസദന ക‍ൗൺസിൽ അംഗങ്ങൾ എന്നിവരുൾപ്പെടുന്ന മോണിറ്ററിങ്‌ കമ്മിറ്റിയാണ്‌ ഗുണഭോക്താക്കളെ കണ്ടെത്തുന്നതും തുക കൈമാറുന്നതും. 25,000 രൂപയിൽ താഴെയുള്ള സേവനങ്ങൾ നടത്താൻ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് അധികാരമുണ്ട്‌. രണ്ടുലക്ഷം രൂപവരെ തുക വിനിയോഗിക്കാൻ മോണിറ്ററിങ്‌ കമ്മിറ്റിയുടെ മുൻകൂർ അനുമതിവേണം. രണ്ട്‌ ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ സംസ്ഥാന സർക്കാരിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. കൂടുതൽ വിവരങ്ങൾക്ക്‌ സാമ‍ൂഹ്യ നീതി വകുപ്പ്‌ ഓഫീസുമായി ബന്ധപ്പെടുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home