Deshabhimani

വളർമതിയുടെ കുടുംബത്തിന് പിന്തുണ അറിയിച്ച് കർഷകസംഘം

വളർമതിയുടെ കുടുംബത്തിന് പിന്തുണ അറിയിച്ച് കർഷക സംഘം നേതാക്കൾ വേങ്ങോടിയിലെ വീട്ടിലെത്തിയപ്പോൾ

വളർമതിയുടെ കുടുംബത്തിന് പിന്തുണ അറിയിച്ച് കർഷക സംഘം നേതാക്കൾ വേങ്ങോടിയിലെ വീട്ടിലെത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Nov 14, 2026, 12:51 AM | 1 min read

എലപ്പുള്ളി

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന് നിയമനം നൽകുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയറ്റിൽ തല മുണ്ഡനം ചെയ്ത് നിരാഹാര സമരമിരിക്കുന്ന എലപ്പുള്ളി സ്വദേശിനി വളർമതിയുടെ കുടുംബത്തിന് പിന്തുണയുമായി കർഷകസംഘം. ജില്ലാ ട്രഷറർ എസ് സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ കർഷക സംഘം നേതാക്കൾ എലപ്പുള്ളി വേങ്ങോടിയിലെ വീട്ടിലെത്തി വളർമതിയുടെ അമ്മ യശോദ, മക്കളായ വർഷ, ആർഷ എന്നിവരുമായി സംസാരിച്ചു. സമരത്തിന് പൂർണ പിന്തുണയുണ്ടെന്നും ആവശ്യമെങ്കിൽ വളർമതിയെ തിരുവനന്തപുരത്ത് നേരിട്ടെത്തി കാണാനുള്ള അവസരം ഒരുക്കിത്തരാമെന്നും കർഷകസംഘം നേതാക്കൾ അറിയിച്ചു. കുടുംബത്തിനുള്ള ഭക്ഷ്യകിറ്റും കൈമാറി. കർഷകസംഘം ഏരിയ സെക്രട്ടറി കെ ആർ കുമാരൻ, പ്രസിഡന്റ്‌ കെ ആർ സുരേഷ്കുമാർ, ട്രഷറർ എസ് മനോജ്, സിപിഐ എം ലോക്കൽ സെക്രട്ടറി എം സുന്ദരൻ, പഞ്ചായത്തംഗം സരസ്വതി എന്നിവർ ഒപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home