അണ്ടർ 15 ചെസ്
ആരുഷും അമേയയും ജേതാക്കൾ

വാണിയംകുളം
സംസ്ഥാന അണ്ടര്‍- 15 (സബ് ജൂനിയര്‍) ഓപ്പണ്‍ ആൻഡ് ഗേള്‍സ് ചെസ് ചാമ്പ്യന്‍ഷിപ്പിൽ എ ആരുഷും എ ആര്‍ അമേയയും ജേതാക്കളായി. ചെസ് അസോസിയേഷന്‍ കേരള, ഓള്‍ പാലക്കാട് ജില്ലാ ചെസ് അസോസിയേഷന്‍, നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്നിവ ചേർന്നാണ് ചാന്പ്യൻഷിപ് സംഘടിപ്പിച്ചത്. ഓപ്പണ്‍ വിഭാഗത്തില്‍ പത്തനംതിട്ടയുടെ എ ആരുഷ് ചാന്പ്യനായി. എറണാകുളത്തിന്റെ സി എം ആദിക് തിയോഫെയ്ന്‍ ലെനിന്‍ രണ്ടാംസ്ഥാനവും കോട്ടയത്തിന്റെ ഡാനിയല്‍ അജീഷ് മൂന്നാംസ്ഥാനവും നേടി. പാലക്കാടിന്റെ അദ്വൈത് അശോക് കുമാര്‍ നാലാംസ്ഥാനവും ദേവനാരായണന്‍ കള്ളിയത്ത് അഞ്ചാംസ്ഥാനവും നേടി. പെൺകുട്ടികളിൽ തിരുവനന്തപുരം സ്വദേശിനി എ ആര്‍ അമേയ ഒന്നാംസ്ഥാനം നേടി. കൊല്ലത്തിന്റെ എസ് ഡി ജാനകി രണ്ടാംസ്ഥാനവും എന്‍ നിരഞ്ജന മൂന്നാംസ്ഥാനവും നേടി. എറണാകുളത്തിന്റെ സഹ്‌ല നസ്‌റിന്‍ നാലാംസ്ഥാനവും നേടി. ഒന്നുമുതൽ നാലുവരെ സ്ഥാനം നേടിയവർ ഒക്ടോബറിൽ തെലങ്കാനയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും. ഓപ്പണ്‍ അണ്ടര്‍- 13 വിഭാഗത്തില്‍ പി ദേവ് നന്ദന്‍, നീലേഷ് അനില്‍ കര്‍ത്ത, ആരോണ്‍ വാഴക്കൊട്ടില്‍ എന്നിവര്‍ ജേതാക്കളായി. അണ്ടര്‍ -11ല്‍ ഇ ആധവന്‍, ടി മാധവ്, ആല്‍ഫ്രഡ് ഫ്രാങ്ക് ഫ്രെയ്ജിഷ് എന്നിവരും അണ്ടര്‍ -9ൽ സിദ്ധാര്‍ഥ് കെ ആനന്ദ്, ഇ എസ് ഗോപിക് സുജൈമോന്‍, മുഹമ്മദ് സലാഹ് ഫക്കിഹ് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. അണ്ടര്‍ -7ല്‍ സാവന്‍ വി, നൈതിക് സന്തോഷ് എന്നിവര്‍ ജേതാക്കളായി. അണ്ടര്‍ -13 പെൺകുട്ടികളിൽ എസ് ആരാധ്യ, ആരാധ്യ അനൂപ്, സ്‌നേഹ മനോജ് എന്നിവര്‍ വിജയികളായി. അണ്ടര്‍- 11ല്‍ എന്‍ ശ്രീനന്ദിനി, മര്‍വ ഫക്കിഹ്, കെ ലക്ഷ്മി എന്നിവര്‍ വിജയിച്ചു. അണ്ടര്‍- 9ല്‍ അദ്വിക വി നന്ദിയത്ത്, സഫ ഫക്കിഹ്, എസ് സഹ്‌മെസ് എന്നിവര്‍ വിജയികളായി. പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസ് ഡയറക്ടർ ആൻഡ് ഓപ്പറേഷൻസ് ഡോ. ആർ സി കൃഷ്ണകുമാർ, ഓഫീസ് സൂപ്രണ്ട് പി കെ ജയപ്രകാശ് എന്നിവർ ചേർന്ന് സമ്മാനവിതരണം നടത്തി. ലെഫ്. എം എസ് ഗോപീമോഹൻ സംസാരിച്ചു.










0 comments