ad
Deshabhimani

ട്രയൽ അലോട്ട്‌മെന്റ്‌ നാളെ പ്ലസ്‌ വൺ പ്രവേശനം

ജില്ലയിൽ 44,117 അപേക്ഷകർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 05, 2026, 02:00 AM | 1 min read

സ്വന്തം ലേഖകൻ

പാലക്കാട്‌

പ്ലസ്‌ വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ നടപടി പൂർത്തിയായപ്പോൾ ജില്ലയിലാകെ അപേക്ഷിച്ചത്‌ 44,117 പേർ. എസ്‌എസ്‌എൽസി – 41,706, സിബിഎസ്‌ഇ – 1,445, ഐസിഎസ്‌ഇ – 109, മറ്റുവിഭാഗങ്ങൾ – 857 എന്നിങ്ങനെയാണ്‌ അപേക്ഷകർ. മറ്റ്‌ ജില്ലകളിൽനിന്ന്‌ പാലക്കാട്‌ ജില്ലയിലെ സ്‌കൂളുകളിലേക്ക്‌ 6,743 പേർ അപേക്ഷിച്ചിട്ടുണ്ട്‌. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേക്ക്‌ 369 വിദ്യാർഥികളാണ്‌ അപേക്ഷിച്ചത്‌. നിലവിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക്‌ സപ്ലിമെന്ററി അലോട്ട്മെന്റ് ഘട്ടത്തിൽ അവസരമുണ്ടാകും. ആറിന്‌ ട്രയൽ അലോട്ട്‌മെന്റും 15ന്‌ ഒന്നാം അലോട്ട്‌മെന്റും നടക്കും. അലോട്ട്‌മെന്റ്‌ ലഭിച്ചവർ സ്‌കൂളിൽ പോയി അഡ്‌മിഷൻ എടുക്കണം. ലഭിച്ച കോഴ്‌സിൽ ചേരാൻ താൽപ്പര്യമില്ലാത്തവർ താൽക്കാലിക അലോട്ട്‌മെന്റ്‌ എടുത്താൽ മതി. ജൂലൈ ഒന്നാണ്‌ അലോട്ട്‌മെന്റുകൾ അവസാനിക്കുക. രണ്ടിന്‌ ക്ലാസ്‌ തുടങ്ങും. സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ ജൂലൈ പതിമൂന്ന്‌ മുതൽ ആരംഭിക്കും. ജില്ലയിൽ 38,164 വിദ്യാർഥികളാണ്‌ എസ്എസ്എൽസി പരീക്ഷ വിജയിച്ച്‌ ഉപരിപഠനത്തിന്‌ അർഹരായത്‌. 152 സ്‌കൂളിലായി ആകെ 35,720 പ്ലസ് വൺ സീറ്റുകളാണുള്ളത്‌. സയൻസ് –- 18,489, കൊമേഴ്സ് –- 8,939, ഹ്യുമാനിറ്റീസ് –- 8,292 എന്നിങ്ങനെയാണ് സീറ്റ് നില. കൂടാതെ വിഎച്ച്എസ്ഇ വിഭാഗത്തിൽ 18 സർക്കാർ സ്കൂളുകളിലും ഏഴ് സ്വകാര്യ സ്‌കൂളിലുമായി 2,230 സീറ്റുണ്ട്. ഇതുകൂടി ചേർക്കുമ്പോൾ സീറ്റുകളുടെ എണ്ണം 37,950 ആകും. ഒമ്പത് ഗവ. ഐടിഐകളിലെ 28 ട്രേഡുകളിലായി 2,110 സീറ്റുകളും 21 സ്വകാര്യ ഐടിഐകളിലായി 1,740 സീറ്റുമുണ്ട്. കഴിഞ്ഞവർഷം സർക്കാർ സ്കൂളുകളിലും 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും സീറ്റ് വർധിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home