ad
Deshabhimani

യാത്രതിരക്ക്; ട്രെയിൻ സർവീസുകൾ നീട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2026, 12:10 AM | 2 min read

പാലക്കാട്‌

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ട്രെയിൻ സർവീസുകൾ നീട്ടി. ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന, 30 വരെ അറിയിച്ച 07313ാം നമ്പർ ഹുബ്ബള്ളി ജങ്‌ഷൻ–- കൊല്ലം ജങ്‌ഷൻ പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് സെപ്‌തംബർ ആറുമുതൽ 27 വരെ സർവീസ് നടത്തും. തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന, 31 വരെ അറിയിച്ച 07314ാം നമ്പർ കൊല്ലം ജങ്‌ഷൻ–- ഹുബ്ബള്ളി ജങ്‌ഷൻ പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ്, സെപ്‌തംബർ ഏഴുമുതൽ 28 വരെ സർവീസ് നടത്തും. തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന, 31 വരെ അറിയിച്ച 06523ാം നമ്പർ എസ്‌എംവിടി ബംഗളൂരു– - തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് സെപ്‌തംബർ ഏഴുമുതൽ 28 വരെ സർവീസ് നടത്തും. ചൊവ്വാഴ്ചകളിൽ സർവീസ് നടത്തുന്നതും, സെപ്‌തംബർ ഒന്നുവരെ അറിയിച്ച 06524ാം നമ്പർ തിരുവനന്തപുരം നോർത്ത്–എസ്‌എംവിടി ബംഗളൂരു പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് സെപ്‌തംബർ എട്ടുമുതൽ 29 വരെ സർവീസ് നടത്തും. ബുധനാഴ്ചകളിൽ സർവീസ് നടത്തുന്ന, 26 വരെയുള്ള 06547ാം നമ്പർ എസ്‌എംവിടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷ്യൽ എക്സ്പ്രസിന്റെ സർവീസ് സെപ്‌തംബർ രണ്ടുമുതൽ 23 വരെ നീട്ടി. വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന, 27 വരെയുള്ള 06548ാം നമ്പർ തിരുവനന്തപുരം നോർത്ത്– -എസ്‌എംവിടി ബംഗളൂരു പ്രതിവാര സ്പെഷ്യൽ എക്സ്പ്രസിന്റെ സർവീസ് സെപ്‌തംബർ മൂന്നുമുതൽ 24 വരെ നീട്ടി. വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന, 28 വരെയുള്ള എസ്‌എംവിടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷ്യൽ എക്സ്പ്രസിന്റെ സർവീസ് സെപ്‌തംബർ നാലുമുതൽ 25 വരെ നീട്ടി. ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന, ആഗസ്‌ത്‌ 30 വരെയുള്ള 06556ാം നമ്പർ തിരുവനന്തപുരം നോർത്ത്–എസ്‌എംവിടി -ബംഗളൂരു പ്രതിവാര സ്പെഷ്യൽ എക്സ്പ്രസിന്റെ സർവീസ് സെപ്‌തംബർ ആറുമുതൽ 27 വരെ നീട്ടി. സർവീസുകളിൽ മാറ്റം മധുര ഡിവിഷനിൽ പാളം അറ്റകുറ്റപ്പണിയെ തുടർന്ന്‌ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. 12, 13 തീയതികളിൽ പാലക്കാട് ജങ്‌ഷനിൽനിന്ന് പുറപ്പെടുന്ന 16731 – നമ്പർ ​​പാലക്കാട് ജങ്‌ഷൻ– - തിരുച്ചെന്തൂർ എക്സ്പ്രസ് തിരുനെൽവേലി ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും. 12, 13 തീയതികളിൽ തിരുച്ചെന്തൂരിൽനിന്ന് 12.20-ന് പുറപ്പെടേണ്ട 16732ാം നമ്പർ തിരുച്ചെന്തൂർ– - പാലക്കാട് ജങ്‌ഷൻൻ എക്സ്പ്രസ് അതേ ദിവസം 1.50-ന് തിരുനെൽവേലി ജങ്‌ഷനിൽ നിന്നാകും യാത്ര ആരംഭിക്കുക. ​തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തി. 16347ാം നമ്പർ തിരുവനന്തപുരം സെൻട്രൽ– - മംഗളൂരു സെൻട്രൽ എക്സ്പ്രസ്, 16343ാം നമ്പർ തിരുവനന്തപുരം സെൻട്രൽ– - മധുരൈ ജങ്‌ഷൻ അമൃത എക്സ്പ്രസ് എന്നീ ട്രെയിനുകൾ 19, 21 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന യാത്ര മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഒഴിവാക്കി ആലപ്പുഴവഴി ഓടിക്കും. 16349ാം നമ്പർ തിരുവനന്തപുരം നോർത്ത്– - നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസ് 19, 21 തീയതികളിൽ തിരുവനന്തപുരം നോർത്തിൽനിന്ന് ആരംഭിക്കുന്ന യാത്ര മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home