ഇടിമിന്നലിനെ സൂക്ഷിക്കണം

പാലക്കാട്
ഇടിമിന്നലിലെ അവഗണിക്കരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അപകടകരമായ മിന്നൽ സാധ്യത മനസ്സിലാക്കി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. മിന്നൽ കാഠിന്യം കുറഞ്ഞതാണെങ്കിലും തുറസ്സായ സ്ഥലങ്ങളിൽനിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം. വാഹനങ്ങൾ മരത്തിനുചുവട്ടിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം. മരത്തിനടിയിൽ നിൽക്കുകയുമരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിച്ച് വൈദ്യുതോപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. പൊള്ളലേറ്റാൽ വൈദ്യുത പ്രവാഹമില്ലെന്ന് ഉറപ്പാക്കി വൈദ്യ സഹായം നൽകണം, ഇടിമിന്നലുള്ള സമയത്ത് മനുഷ്യരെപ്പോലെ വളർത്തുമൃഗങ്ങൾക്കും സുരക്ഷയൊരുക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.










0 comments