കേരള ഫീഡ്‌സിനെ നഷ്ടത്തിൽനിന്ന് കരകയറ്റണം

മാള
കേരള ഫീഡ്‌സിനെ നഷ്ടത്തിൽനിന്ന് കരക്കയറ്റാൻ സർക്കാർ ഇടപെടണമെന്ന് സിഐടിയു മാള ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. കാലിത്തീറ്റ ഉൽപ്പാദന-വിപണന രംഗത്തെ ഏഷ്യയിലെ രണ്ടാമത്തെ വലിയ സ്ഥാപനമാണ് കേരള ഫീഡ്‌സ്. സിഐടിയു ജില്ലാ ട്രഷറർ ലത ചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി എസ് രഘു അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ വി ഉണ്ണിക്കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി ആർ പ്രസാദൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, അഡ്വ. കെ ജി സന്തോഷ് കുമാർ, യു കെ പ്രഭാകരൻ, കെ വി ഡേവിസ്, ജോൺ കെന്നടി, എം സി ഷാജു, എം എം നൗഷാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം എം നൗഷാദ് (പ്രസിഡന്റ്), ഇ വി സദാനന്ദൻ, ഐ എൻ ബാബു, കെ ജി സാംബശിവൻ (വൈസ് പ്രസിഡന്റുമാർ), കെ വി ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറി), ഷാജി ആറ്റാശേരി, ഷീലാ വിജയൻ, ബഷീർ തെക്കത്ത് (ജോയിന്റ് സെക്രട്ടറിമാർ), ടി എസ് ഷാജു (ട്രഷറർ).










0 comments