ad
Deshabhimani

മോഷ്ടാവ് ഭണ്ഡാരം മണി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 11, 2026, 12:59 AM | 1 min read

പാലക്കാട്‌

കോങ്ങാട് പാറശേരി മൂകാംബിക ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് 5,000 രൂപയും സ്വർണ ചെയിനും മോഷ്‌ടിച്ച കേസിൽ പ്രതി ഭണ്ഡാരം മണി എന്നറിയപ്പെടുന്ന മണികണ്ഠൻ (58) അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കോങ്ങാട്‌ പൊലീസാണ്‌ കസ്റ്റഡിയിലെടുത്തത്‌. മറ്റൊരുകേസിൽ ജയിൽ ശിക്ഷ കഴിഞ്ഞുപുറത്തിറങ്ങിയതിന് ശേഷം കോങ്ങാട്, ചെർപ്പുളശേരി, തൃത്താല, പൊന്നാനി ഭാഗങ്ങളിൽ നിരവധി അമ്പലങ്ങളിൽ ഇയാൾ കവർച്ച നടത്തിയിരുന്നു. ജില്ലയില്‍ പലയിടങ്ങളില്‍ മോഷണം നടത്തിയതായി പ്രതി കുറ്റസമ്മതം നടത്തി. രാത്രികളിൽ ക്ഷേത്രങ്ങളിലെത്തി പരിസരത്തുനിന്ന്‌ കിട്ടുന്ന കമ്പി, മറ്റു ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് ഭണ്ഡാരം പൊളിച്ച് മോഷണം നടത്തുന്നതാണ്‌ ഇയാളുടെ രീതി. മണ്ണാർക്കാട് ഡിവൈഎസ്‌പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കോങ്ങാട് സിഐ ആർ സുജിത്കുമാർ, എസ്ഐ അതുൽ മോഹൻ, എഎസ്ഐമാരായ കെ വി സുനിൽകുമാർ, എസ്‌ സാജിദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം റിയാസുദ്ദീൻ എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്‌. ഇയാളെ റിമാൻഡ് ചെയ്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home