ad
Deshabhimani

അയൽവാസികൾ തമ്മിൽ തർക്കം

യുവതിയെ കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

പരിക്കേറ്റ റിനീറ്റ
വെബ് ഡെസ്ക്

Published on May 07, 2026, 02:00 AM | 1 min read

എലപ്പുള്ളി

വീട്ടിലെ പറമ്പ് വൃത്തിയാക്കുന്നതിനിടെ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ യുവാതിക്ക്‌ കല്ലുകൊണ്ട് തലയ്ക്കടിയേറ്റു. എലിപ്പാറ ചന്തമുക്ക് ശ്രീക്കുട്ടന്റെ ഭാര്യ റിനീറ്റ(28)ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ ഫിലമിൻ രാജിനെതിരെ കസബ പൊലീസ് കേസെടുത്തു. ബുധൻ പകൽ 12.30നാണ് സംഭവം. ശ്രീക്കുട്ടന്റെ വീട്ടിലെ പറമ്പ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ അയൽവാസി ഫിലമിൻ രാജ് തടഞ്ഞ് റിനീറ്റയുമായി വാക്കുതർക്കമുണ്ടായി. കൈയേറ്റത്തിനിടെ താഴെ വീണ റിനീറ്റയെ കല്ലുകൊണ്ട്‌ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ റിനീറ്റ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഒരുവർഷം മുന്പ്‌ അതിർത്തി തർക്കത്തിൽ ഇരുവർക്കെതിരെയും കസബ പൊലീസ് കേസെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home