Deshabhimani

അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്

അറിവിൻ ആകാശം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ഉപജില്ലാ മത്സരങ്ങളുടെ ജില്ലാ ഉദ്‌ഘാടനം നെന്മാറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 
സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ നിർവഹിക്കുന്നു
വെബ് ഡെസ്ക്

Published on Oct 11, 2026, 12:00 AM | 1 min read

പാലക്കാട്‌

വിജ്ഞാനവൈവിധ്യങ്ങളുടെ ആകാശത്ത്‌ പുത്തൻനക്ഷത്രങ്ങൾക്ക്‌ വഴിതുറന്ന്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 15–ന്റെ ഉപജില്ലാ മത്സരങ്ങൾ. ജില്ലയിൽ അട്ടപ്പാടിയുൾപ്പെടെ 13 ഉപജില്ലകളിലും അറിവുത്സവം ആഘോഷമാക്കി. എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിലായാണ്‌ ക്വിസ്‌ മത്സരം നടന്നത്‌. ടാലന്റ്‌ ഫെസ്റ്റിന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളെ ഒറ്റവിഭാഗമായി കണക്കാക്കി പ്രസംഗ മത്സരവും നടത്തി. വിജയിക്ക്‌ ക്യാഷ് പ്രൈസ്, മെമന്റോ, സർട്ടിഫിക്കറ്റ്‌ എന്നിവ സമ്മാനിച്ചു. ഉപജില്ലാ മത്സരങ്ങളുടെ -ജില്ലാ ഉദ്ഘാടനം നെന്മാറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ നിർവഹിച്ചു. കെ പ്രേമൻ എംഎൽഎ അധ്യക്ഷനായി. ചെണ്ടമേളം കലാകാരി രഹിത കൃഷ്ണദാസ് മുഖ്യാതിഥിയായി. കെ ബാബു, കെ രമാധരൻ, കെ നാരായണൻ, ഐ പി ഷൈൻ, എം രാജേഷ്, വേണു കെ ആലത്തൂർ, പി ഉണ്ണികൃഷ്ണൻ, പി ജി ഗിരീഷ് കുമാർ, സി സതീഷ് ചന്ദ്രൻ, പി രശ്മി തുളസീദാസ് എന്നിവർ സംസാരിച്ചു. ജില്ലാ മത്സരം 25ന്‌ പാലക്കാട്‌ ഗവ. വിക്‌ടോറിയ കോളേജിൽ നടക്കും. ധർമപ്രിയ ഫിനാൻസാണ്‌ സഹപ്രായോജകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home