കേരള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരെ സ്ഥിരപ്പെടുത്തണം

കേരള ബാങ്ക് സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ ജില്ലാ സമ്മേളനം സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് സ്റ്റാഫ് യൂണിയൻ ജില്ലാ സെക്രട്ടറി സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
കേരള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കേരള ബാങ്ക് സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് സ്റ്റാഫ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു. എ ബാലകൃഷ്ണൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ അജയൻ, ബെഫി ജില്ലാ പ്രസിഡന്റ് എ രാമദാസ്, കെബിഇഎഫ് ജില്ലാ സെക്രട്ടറി എൻ രാജു എന്നിവർ സംസാരിച്ചു. ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും അണിനിരക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: എ ബാലകൃഷ്ണൻ (പ്രസിഡന്റ്), പി ദേവൻ (വൈസ് പ്രസിഡന്റ്), പി നടരാജൻ (സെക്രട്ടറി), നിസ്സാർ (ജോയിന്റ് സെക്രട്ടറി), കെ ആർ ഷൺമുഖൻ (ട്രഷറർ).









0 comments