Deshabhimani

ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണം

പ്രതിഷേധക്കാറ്റായി നാട്‌

ഡൽഹിയിൽ സമരം ചെയ്ത സിപിഐ എം  നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാലക്കാട് ഏരിയ കമ്മിറ്റി നടത്തിയ മാർച്ച്
വെബ് ഡെസ്ക്

Published on Oct 11, 2026, 12:00 AM | 1 min read

സ്വന്തം ലേഖകൻ

പാലക്കാട്‌

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് നാടാകെ പ്രതിഷേധം. സിഐടിയു, കെഎസ്-കെടിയു, കർഷകസംഘം എന്നിവ ചേർന്ന് പന്തംകൊളുത്തി പ്രകടനം നടത്തി. ഡൽഹിയിൽ ജനാധിപത്യപരമായി സമരത്തിനിറങ്ങിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്‌തതിലും പ്രതിഷേധം ഉയർന്നു. സിപിഐ എം നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകർ ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം ഏജീസ്‌ ഓഫീസിനുമുന്നിലേക്കുള്ള മാർച്ചിൽ നൂറുകണക്കിനു പ്രവർത്തകർ അണിനിരന്നു. എസ്‌എഫ്‌ഐ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിലായിരുന്നു പ്രകടനങ്ങൾ. കെഎസ്‌ടിഎ നേതൃത്വത്തിൽ അധ്യാപകരും തെരുവിലിറങ്ങി. സിപിഐ എം പാലക്കാട്‌ ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ പരിസരത്തുനിന്നാരംഭിച്ച്‌ സ്‌റ്റേഡിയം പരിസരത്ത്‌ സമാപിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം ബി രാജേഷ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്‌ണദാസ്‌ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ കൃഷ്‌ണൻകുട്ടി സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി കെ ന‍ൗഷാദ്‌ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home