ad
Deshabhimani

മണ്ണുമാന്തിയന്ത്രം 
ചെളിയിൽ താഴ്‌ന്നു

കണ്ണിയംപുറം കുഴിക്കാട്ടിൽ അയ്യപ്പൻകാവിന് സമീപം സ്വകാര്യവ്യക്തിയുടെ
കുളം നവീകരിക്കുന്നതിനിടെ മണ്ണുമാന്തിയന്ത്രം താഴ്ന്നപ്പോൾ
വെബ് ഡെസ്ക്

Published on Jun 09, 2026, 12:23 AM | 1 min read

ഒറ്റപ്പാലം

കണ്ണിയംപുറത്ത് കുളം നവീകരണത്തിനിടെ മണ്ണുമാന്തിയന്ത്രം ചെളിയിൽ താഴ്‌ന്നു. കുഴിക്കാട്ടിൽ അയ്യപ്പൻകാവിന് സമീപം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ ഞായർ വൈകിട്ടാണ് സംഭവം. അമ്പലപ്പാറ സ്വദേശിയുടേതാണ് മണ്ണുമാന്ത്രിയന്ത്രം. മറ്റൊരു മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും വാഹനം പകുതിയിലധികവും താഴ്‌ന്നു. തമിഴ്നാട് സ്വദേശിയായിരുന്നു ഓപ്പറേറ്റര്‍. ഇയാൾ മുകളിലെ റൂഫ് ഡോർ തുറന്നാണ് പുറത്തിറങ്ങിയത്. മൂന്ന് ചെറിയ മണ്ണുമാന്തിയന്ത്രങ്ങളും ഒരു ക്രെയിനും എത്തിച്ച് വാഹനത്തെ കയറ്റാനുള്ള ശ്രമം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home