ad
Deshabhimani

എസ്‌എസ്‌എൽസി പരീക്ഷയ്‌ക്ക്‌ ഇന്ന്‌ തുടക്കം, 
പ്ലസ്‌ ടു നാളെ

പരീക്ഷാഹാളിലേക്ക്‌

എസ്എസ്എൽസി പരീക്ഷയുടെ തലേന്ന് വെണ്ണക്കര മിലാകുദ്ദീൻ നഗറിലെ വീട്ടിൽ കൂട്ടായിരുന്ന് പഠിക്കുന്ന 
ജെ അസ്ന, എ സന, പി എം റുശൈദ്, വി വിബിൻ എന്നിവർ
വെബ് ഡെസ്ക്

Published on Mar 05, 2026, 02:00 AM | 1 min read

പാലക്കാട്‌

പാഠങ്ങളെല്ലാം ഒന്നുകൂടി മനപ്പാഠമാക്കി, ഇനി പരീക്ഷാഹാളിൽ കാണാം. ജില്ലയിൽ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലെ 193 വിദ്യാഭ്യാസ കേന്ദ്രങ്ങളിലായി 39,121 വിദ്യാർഥികൾ വ്യാഴാഴ്‌ച എസ്‌എസ്‌എൽസി പരീക്ഷയെഴുതും. 19,262 ആൺകുട്ടികളും 18,620 പെൺകുട്ടികളുമാണുള്ളത്‌. രാവിലെ 9.30ന്‌ പരീക്ഷ തുടങ്ങും. വെള്ളിയാഴ്‌ച തുടങ്ങുന്ന പ്ലസ്‌ടു പരീക്ഷയെഴുതുന്നത്‌ 41,416 വിദ്യാർഥികളാണ്‌. ഇതിൽ 18,140 പെൺകുട്ടികളും 17,869 ആൺകുട്ടികളും ഉൾപ്പെടുന്നു. ഓപ്പൺ വിഭാഗത്തിൽ 5,407 കുട്ടികളും പരീക്ഷയെഴുതും. 17,126 പെൺകുട്ടികളും 15,175 ആൺകുട്ടികളുമുൾപ്പെടെ 32,301 വിദ്യാർഥികളാണ്‌ പ്ലസ്‌വൺ പരീക്ഷയെഴുതുന്നത്‌. ഓപ്പൺ വിഭാഗത്തിൽ 3,855 കുട്ടികളാണ്‌ പരീക്ഷയ്‌ക്കെത്തുക. 29,779 വിദ്യാർഥികൾ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ്‌ പര‍ീക്ഷയുമെഴുതും. എസ്‌എസ്‌എൽസി പരീക്ഷ വ്യാഴാഴ്‌ച തുടങ്ങി 30ന്‌ അവസാനിക്കും. പ്ലസ്‌ടു പരീക്ഷ 28ന്‌ അവസാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home