Deshabhimani

അഭിമാനമാണ്‌ അഭിനയ

അഭിനയ

അഭിനയ

avatar
സായൂജ്‌ ചന്ദ്രൻ

Published on Nov 14, 2026, 12:44 AM | 1 min read

പാലക്കാട്‌

തിരുവനന്തപുരത്ത്‌ നടന്ന ദേശീയ ടൂർണമെന്റിൽ അഭിനയ പന്തെറിയുന്നുതിരുവനന്തപുരത്ത്‌ നടന്ന ദേശീയ ടൂർണമെന്റിൽ അഭിനയ പന്തെറിയുന്നുഅഭിനയയുടെ ജീവിതം വിശാലമായ ക്രിക്കറ്റ്‌ മൈതാനംപോലെയാണ്‌. മൂന്നാട്ടുള്ള ഓരോ ചുവടിലും മനസിൽ ഉറപ്പിക്കുന്നത്‌ ഇങ്ങനെ; പ്രതിസന്ധികളെ ഡിഫൻഡ്‌ ചെയ്യുക, പ്രശ്നങ്ങളുടെ വിക്കറ്റ്‌ തെറിപ്പിക്കുക, ആഗ്രഹങ്ങളെ ബ‍ൗണ്ടറി കടത്തുക. അകക്കണ്ണിലെ ആത്മവിശ്വാസത്തിൽ വിജയം എത്തുമ്പോൾ ആർപ്പുവിളികളും കൈയടികളുമായി ഗ്യാലറികൾ വരവേൽക്കുമെന്ന്‌ സുനിശ്ചിതം. ഇത്തവണ സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാരം നേടിയ ബ്ലൈൻഡ്‌ ക്രിക്കറ്റ്‌ സംസ്ഥാന ടീം അംഗം എ അഭിനയ എല്ലാവർക്കും പാഠപുസ്തകമാണ്‌. പരിമിതികളെ സ്വപ്‌നങ്ങൾകൊണ്ട്‌ തകർക്കാമെന്ന്‌ ഒമ്പതാം ക്ലാസുകാരി തെളിയിക്കുന്നു. ജനന്മനാ കാഴ്‌ചയില്ലാത്ത അഭിനയക്ക്‌ ആറ്‌ വയസുവരെ വീട്‌ മാത്രമായിരുന്നു ലോകം. അമ്മ സുഷമയുടെ വാക്കുകളിൽനിന്ന് കിളികളെയും മരങ്ങളെയും മലകളുമെല്ലാം മനസിലാക്കി. ഒന്ന്‌ മുതൽ ഏഴുവരെ കോട്ടപ്പുറം ഹെലൻ കെല്ലർ സെന്റിനറി മെമ്മോറിയൽ മോഡൽ സ്കൂൾ ഫോർ ദി ബ്ലൈൻഡിൽ പഠനം. ഹോസ്റ്റലിൽനിന്നുള്ള പഠനം ബുദ്ധിമുട്ടാകുമെന്ന്‌ മനസിലാക്കി തേങ്കുറുശി മഞ്ഞളൂരിലെ വീട്ടിൽനിന്ന്‌ ശ്രീകൃഷ്ണപുരത്തെ വാടക വീട്ടിലേക്ക്‌ കുടുംബം മാറി താമസിച്ചു. അധ്യാപിക ജംഷീനയാണ്‌ കഴിവുകളെ കണ്ടെത്തി പുറത്തുകൊണ്ടുവന്നത്‌. കരക‍ൗശലവസ്തുക്കൾ ഉണ്ടാക്കാനുള്ള താൽപ്പര്യത്തെ പ്രോത്സാഹിപ്പിച്ചു. വീട്ടിൽ മുത്തുകളും പാഴ്‌വസ്തുക്കളുമെല്ലാം പരിശീലന വസ്തുക്കളായി. ഭിന്നശേഷിക്കാരുടെ സംസ്ഥാന സ്കൂൾ ശാസ്‌ത്രോത്സവത്തിൽ അഞ്ച്‌ തവണ എ ഗ്രേഡ്‌ നേടി. സംസ്ഥാന ചെസ്‌ മത്സരങ്ങളിലും നിറസാന്നിധ്യം. സംസ്ഥാനത്ത്‌ ആദ്യമായി യുഎസ്‌എസ്‌ പരീക്ഷ വിജയിച്ച കാഴ്‌ചപരിമിതിയുള്ള വിദ്യാർഥി എന്ന ബഹുമതിയും തേടിയെത്തി. പിടി പിരിഡ്‌ കുട്ടികളെ അധ്യാപകർ ക്രിക്കറ്റ്‌ കളിപ്പിക്കും. ശബ്ദമുണ്ടാക്കി വരുന്ന പന്തിനെ അടിച്ചുതെറിപ്പിക്കാനുള്ള കഴിവ്‌ അതിവേഗം ആലുവയിലെ സെലക്ഷൻ ക്യാമ്പിലേക്കും ടീമിലേക്കും എത്തിച്ചു. പിന്നീട്‌ നടന്ന ദേശീയ മത്സരങ്ങളിലെല്ലാം ആൾറ‍ൗണ്ടറായി തിളങ്ങി. തിരുവനന്തപുരത്ത്‌ നടന്ന ടൂർണമെന്റിൽ ടീം റണ്ണറപ്പായി. കഴിഞ്ഞ വർഷമാണ്‌ കുഴൽമന്ദം ജിഎച്ച്‌എസ്‌എസിൽ ചേർന്നത്‌. വായന ഏറെ പ്രിയമുള്ള അഭിനയക്ക്‌ ഐഎഎസ്‌ നേടണമെന്നാണ്‌ അടുത്ത സ്വപ്നം. അമ്മയ്‌ക്കൊപ്പം അച്ഛൻ അനന്തകൃഷ്ണനും സഹോദരൻ അഭിനവും പ്രോത്സാഹനവുമായി കൂടെയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home