ad
Deshabhimani

കേന്ദ്രത്തിന്‌ താക്കീതായി 
എസ്‌എഫ്‌ഐ പ്രതിഷേധം

എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഒറ്റപ്പാലം മുരുക്കുംപറ്റയിൽ നടന്ന പ്രകടനം

എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഒറ്റപ്പാലം മുരുക്കുംപറ്റയിൽ നടന്ന പ്രകടനം

വെബ് ഡെസ്ക്

Published on Jul 20, 2026, 12:22 AM | 1 min read

ഒറ്റപ്പാലം

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ നടന്ന സമരത്തെ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ അട്ടിമറിക്കുന്നതിനെതിരെയും സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തതിനെതിരെയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഒറ്റപ്പാലം മുരുക്കുംപറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാദുലി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം വി അഭിനവ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ അബു ഫാസിൽ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഇ എസ് അനഘ നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home