മത നിരപേക്ഷ കേരളത്തിനായി സമരവിദ്യാർഥിത്വം
എസ്‌എഫ്‌ഐ അംഗത്വ വിതരണം ആദ്യഘട്ടം പൂർത്തിയായി

എസ്‌എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിബിൻ രാജിന് ജില്ലാ സെക്രട്ടറി അഭിഷേക് അംഗത്വ കൂപ്പൺ കൈമാറുന്നു
പാലക്കാട്
"മതനിരപേക്ഷ കേരളത്തിനായി സമരവിദ്യാർഥിത്വം' മുദ്രാവാക്യമുയർത്തി എസ്‌എഫ്‌ഐ ഹൈസ്കൂൾ അംഗത്വ വിതരണം ആദ്യഘട്ടം പൂർത്തിയായി. ജില്ലയിൽ അരലക്ഷം വിദ്യാർഥികൾ എസ്‌എഫ്‌ഐയുടെ ഭാഗമായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിബിൻ രാജിന് ജില്ലാ സെക്രട്ടറി അഭിഷേക് അംഗത്വകൂപ്പണ്‍ കൈമാറി. സംസ്ഥാന കമ്മിറ്റിയംഗം വിഷ്ണുപ്രിയ, ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാദുലി, ജോയിന്റ് സെക്രട്ടറിമാരായ മുസ്തഫ, നന്ദു എന്നിവർ പങ്കെടുത്തു.









0 comments