നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേട്; പ്രതിഷേധ ജ്വാലയായി എസ്‌എഫ്‌ഐ രാപകൽ സമരം

നീറ്റ്, സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ സമരം സംസ്ഥാന പ്രസിഡന്റ് എം എ ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സമരജ്വാല തീർത്ത് എസ്‌എഫ്‌ഐ. നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എസ്‌എഫ്‌ഐ നടത്തിയ രാപകൽ സമരം സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. രാവിനെ പകലാക്കി മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും കഥപറഞ്ഞും വിദ്യാർഥികൾ സമരകേന്ദ്രത്തെ ആവേശമാക്കി. അഞ്ചുവിളക്കിന് സമീപം നടന്ന സമരത്തിൽ ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാദുലി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് വിപിൻ, സംസ്ഥാന കമ്മിറ്റിയംഗം വി എസ് അനുജ, ജില്ലാ സഹഭാരവാഹികളായ എ മുഹമ്മദ് ഫായിസ്, വി നന്ദു, എ അഫ്‌സൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി വി അഭിഷേക് സ്വാഗതം പറഞ്ഞു. ബുധൻ വൈകിട്ട് നാലിന് തുടങ്ങിയ സമരം വ്യാഴം രാവിലെ പത്തിന് സമാപിക്കും.










0 comments