ad
Deshabhimani

വാൽപ്പാറയിൽ സ്‌കൂട്ടർ അപകടം: യുവതി മരിച്ചു

സി വിദ്യ
വെബ് ഡെസ്ക്

Published on Jul 28, 2026, 02:00 AM | 1 min read

കുഴൽമന്ദം

വാൽപ്പാറയിൽ സ്‌കൂട്ടർ കലുങ്കിലിടിച്ച്‌ കോട്ടായി സ്വദേശിനിയായ യുവതി മരിച്ചു. ചമ്പ്രകുളം ഇടക്കാട്ടുപടി വീട്ടിൽ സി വിദ്യ (28)യാണ് മരിച്ചത്. ഭർത്താവ് വില്ലുപുരം കൊസപ്പാടി കോട്ടഗയിൽ രാഹുലുമൊത്ത് വാൽപ്പാറ സന്ദർശിക്കാൻ പോയതായിരുന്നു. രാഹുൽ ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. ഞായർ രാവിലെ 8.30നായിരുന്നു അപകടം. അപകടസ്ഥലത്തുവച്ചുതന്നെ വിദ്യ മരിച്ചു. രാഹുലിന് പരിക്കില്ല. വാൽപ്പാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പാമ്പാടി ഐവർമഠം ശ്‌മശാനത്തിൽ സംസ്കരിച്ചു. അച്ഛൻ: ഇ സി ചന്ദ്രൻ. അമ്മ: ഓമന (അങ്കണവാടി ഹെൽപ്പർ, ഇടക്കാട്ടുപടി). സഹോദരൻ: വിജീഷ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home