ad
Deshabhimani

ഓൺലൈൻ ഇടപാട്‌ വർധിച്ചെന്ന്‌ ജീവനക്കാരെ കുറച്ചും ക‍ൗണ്ടർ 
വെട്ടിച്ചുരുക്കിയും എസ്‌ബിഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
വേണു കെ ആലത്തൂർ

Published on Jun 11, 2026, 12:00 AM | 1 min read

പാലക്കാട്‌

ഓൺലൈൻ ഇടപാടുകൾ വർധിച്ചെന്ന്‌ ചൂണ്ടിക്കാട്ടി സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഇടപാട്‌ ക‍ൗണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി. ചെറുകിട ബ്രാഞ്ചുകളിൽ അഞ്ച്‌ മുതൽ ആറ്‌ ക‍ൗണ്ടർവരെ ഉണ്ടായിരുന്നത്‌ രണ്ടോ മൂന്നോ ആക്കി. ഇടത്തരം ബ്രാഞ്ചുകളിൽ 11 ക‍ൗണ്ടർ വരെയുണ്ടായിരുന്നത്‌ അഞ്ചുമാക്കി. വൻകിട ബ്രാഞ്ചുകളിൽ 16 മുതൽ 20 വരെ ക‍ൗണ്ടറുണ്ടായിരുന്നത്‌ പത്ത്‌ ആക്കി. ഇതോടെ ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയായി. നിയമന നിരോധനവും എസ്‌ബിഐയിൽ നിലനിൽക്കുന്നുണ്ട്‌. എസ്‌ബിഐ– എസ്‌ബിടി ലയന സമയത്ത്‌ 2,76,275 ജീവനക്കാരുണ്ടായിരുന്നത്‌ 2025ഓടെ 2,38,226 ആയി കുറഞ്ഞു. 38,049 പേരുടെ കുറവ്‌. സബോർഡിനേറ്റ്‌ ആൻഡ്‌ സപ്പോർട്ട്‌ സ്‌റ്റാഫുകളിൽ 20,051 പേരുടെയും ക്ലറിക്കൽ ജീവനക്കാരിൽ 13,342പേരുടെയും ഓഫീസർമാരിൽ 5,344പേരുടെയുമാണ്‌ കുറവ്‌. 15,000ത്തോളം ജീവനക്കാർ നിർബന്ധിത വിരമിക്കൽ വാങ്ങി. ഇ‍ൗ ഒഴിവും നികത്തിയില്ല. ലയനശേഷം രണ്ടായിരത്തോളം ബ്രാഞ്ചുകൾ പൂട്ടി. ഓൺലൈൻ ഇടപാട്‌ 80ശതമാനമായി വർധിച്ചെന്ന്‌ എസ്‌ബിഐ മാനേജ്‌മെന്റ്‌ അവകാശപ്പെടുന്നുണ്ടെങ്കിലും ജോലി അതത്‌ ബ്രാഞ്ചുകൾക്കാണ്‌. ലയനശേഷം എസ്‌ബിഐയിൽ ബിസിനസ്‌ വർധിച്ചു. അതിനനുസരിച്ച്‌ ജീവനക്കാരെ നിയമിച്ചിട്ടില്ല. ജീവനക്കാർക്ക്‌ ജോലി ഭാരത്തിനുപുറമെ മാനസിക സമ്മർദവും വർധിച്ചു. ബിസിനസ്‌ വർധിച്ചതനുസരിച്ച്‌ നോക്കിയാൽ 50,000 സ്ഥിരം ജീവനക്കാരെ അധികം നിയമിക്കണം. ഒരുലക്ഷത്തോളം ജീവനക്കാർ വേണ്ടിടത്ത്‌ 61,000 താൽക്കാലിക ജീവനക്കാരെ നിയമിച്ച്‌ ചെലവ്‌ ചുരുക്കി വർഷം 2,500 കോടി രൂപ ലാഭമുണ്ടാക്കുകയാണ്‌ എസ്‌ബിഐയെന്ന്‌ ബെഫ-ി അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ സജി വർഗീസ്‌ പറഞ്ഞു. നിയമനം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മെയ്‌ 25നും 26നും നിശ്‌ചയിച്ച സമരം മാനേജ്‌മെന്റ്‌ നൽകിയ ഉറപ്പിൽ പിൻവലിച്ചെങ്കിലും ഇനിയും അതിനുള്ള നടപടി തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home