ad
Deshabhimani

കർഷകസംഘം സംസ്ഥാന സമ്മേളനം: കൊടിമരജാഥ പ്രയാണം കയ്യൂരിൽനിന്ന്‌

Kerala karshaka Sangham Kodimara Jadha
avatar
സ്വന്തം ലേഖകൻ

Published on Sep 14, 2026, 08:47 PM | 1 min read

ആലപ്പുഴ: കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൊടിമരജാഥ സമരസ്‌മരണകളിരമ്പുന്ന കയ്യൂർ രക്തസാക്ഷിമണ്ഡപത്തിൽനിന്ന്‌ ബുധനാഴ്‌ച പ്രയാണം ആരംഭിക്കും. പൊതുസമ്മേളന നഗരിയിയിലും പ്രതിനിധി സമ്മേളന നഗരിയിലും ഉയർത്തുന്ന പതാക ജാഥകൾ വ്യാഴാഴ്‌ച അമരാവതിയിൽനിന്നും കള്ളിക്കാടുനിന്നും പര്യടനം തുടങ്ങും. ആലപ്പുഴയിൽ 18 മുതൽ 20വരെയാണ്‌ സമ്മേളനം.


ബുധൻ രാവിലെ കയ്യൂരിൽ കൊടിമരജാഥ കിസാൻസഭ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും. എം പ്രകാശനാണ്‌ ജാഥ ക്യാപ്‌റ്റൻ. അഡ്വ. ജോസഫ്‌ വൈസ്‌ ക്യാപ്‌റ്റനും സി എച്ച്‌ കുഞ്ഞമ്പു ജാഥ മാനേജരുമാണ്‌. പൊതുസമ്മേളനവേദിയിൽ ഉയർത്തുന്ന പതാകയുടെ ജാഥാപ്രയാണം വ്യാഴാഴ്‌ച അമരാവതിയിൽ കിസാൻസഭ അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റി അംഗം എം എം മണി ഉദ്‌ഘാടനംചെയ്യും. എസ്‌ കെ പ്രീജയാണ്‌ ജാഥാ ക്യാപ്‌റ്റൻ. എം വി ബേബി വൈസ്‌ ക്യാപ്‌റ്റനും ഓമല്ല‍ൂർ ശങ്കരൻ മാനേജരുമാണ്‌. പ്രതിനിധി സമ്മേളനനഗരിയിൽ ഉയർത്തുന്ന പതാകയുടെ ജാഥ പകൽ രണ്ടിന്‌ കള്ളിക്കാട്‌ രക്‌തസാക്ഷിമണ്ഡപത്തിൽനിന്ന്‌ പ്രയാണമാരംഭിക്കും. കെ എച്ച്‌ ബാബുജാൻ ക്യാപ്‌റ്റനും കെ വിജയകുമാർ മാനേജരുമായ ജാഥ ജി വേണുഗോപാൽ ഉദ്‌ഘാടനംചെയ്യും.


ജാഥകൾ വ്യാഴം വൈകിട്ട്‌ അഞ്ചിന്‌ ആലപ്പുഴ ജനറൽ ആശുപത്രി ജങ്‌ഷനിൽ സംഗമിച്ച്‌ പൊതുസമ്മേളനനഗരിയായ വി എസ്‌ അച്യുതാനന്ദൻ (മഹേശ്വരി ഗ്ര‍ൗണ്ട്‌) നഗറിലെത്തും. ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഏറ്റുവാങ്ങും. സ്വാഗതസംഘം ചെയർമാൻ ആർ നാസർ പതാക ഉയർത്തും. 18ന്‌ രാവിലെ 6.30ന്‌ വലിയചുടുകാട്‌ രക്‌തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ദീപശിഖാ പ്രയാണം ആരംഭിക്കും. ജി ഹരിശങ്കർ ക്യാപ്‌റ്റനായ ദീപശിഖാ ജാഥ ഷേക്‌ പി ഹാരിസ്‌ ഉദ്‌ഘാടനംചെയ്യും. ബുധനാഴ്‌ചയാണ്‌ ഏരിയകളിൽ ഉൽപ്പന്നശേഖരണ ജാഥകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home