വിധിയിൽ തൃപ്‌തി: സജിതയുടെ മക്കൾ

വിധികേട്ട ശേഷം പുറത്തുവരുന്ന സജിതയുടെ മക്കൾ അഖിലയും അതുല്യയും സഹോദരി സരിതയും
പാലക്കാട്
ചെന്താമരയ്‌ക്ക് ഇരട്ട ജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി നടപടിയിൽ തൃപ്‌തരാണെന്ന് സജിതയുടെ മക്കളായ അതുല്യയും അഖിലയും പറഞ്ഞു. ഇൗ കേസിൽ പരമാവധി ശിക്ഷതന്നെ അയാൾക്ക് കിട്ടി. അടുത്തകേസിലും പ്രതീക്ഷയുണ്ട്. ഇയാൾ പുറത്തിറങ്ങരുതെന്നുതന്നെയാണ് ആവശ്യം. ജാമ്യമോ പരോളോ കിട്ടരുത്. കോടതിയിൽ നിൽക്കുമ്പോൾപ്പോലും പേടിയുണ്ടായിരുന്നു. അയാൾ ഞങ്ങളുടെ അടുത്തുതന്നെയായിരുന്നു. കോടതിക്കും സഹായിച്ച എല്ലാവർക്കും നന്ദി. മേൽക്കോടതിയെ സമീപിക്കില്ല–ഇരുവരും പറഞ്ഞു. സജിതയുടെ മക്കൾക്ക് സർക്കാർ ജോലി നൽകണമെന്ന് സഹോദരി സരിത ആവശ്യപ്പെട്ടു. തന്റെ അച്ഛനും അമ്മയ്‌ക്കും പ്രായമായതാണ്. ആങ്ങളമാരില്ല. തനിക്ക് രണ്ട് പെൺകുട്ടികളാണ്. അതുകൊണ്ട് സജിതയുടെ കുട്ടികൾക്ക് സംരക്ഷണം നൽകണം–സരിത പറഞ്ഞു.









0 comments