ഇരട്ടക്കൊല: 21ന് ചെന്താമരയെ ഹാജരാക്കും

പാലക്കാട്
നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയെ 21ന് ജില്ലാ കോടതിയില്‍ ഹാജരാക്കും. പോത്തുണ്ടി ബോയന്‍ കോളനിയിലെ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണിത്. പ്രതിയെ കുറ്റപത്രം വായിപ്പിച്ച് കേള്‍പ്പിക്കും. നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യവാരമോ വിചാരണനടപടികള്‍ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സജിത വധിക്കേസിലെ ശിക്ഷാവിധിക്കുശേഷം ചെന്താമരയെ മലമ്പുഴ ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. 21ന് കോടതിയില്‍ ഹാജരാക്കിയശേഷം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.









0 comments