ലേബർ കോഡുകൾ പിൻവലിക്കുക

സ്വന്തം ലേഖകൻ
പാലക്കാട് കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ–തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുക, ലേബർ കോഡുകൾ പിൻവലിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദലുകളുടെ അനിവാര്യമായ തുടർച്ച ഉറപ്പാക്കുക, ശമ്പള പരിഷ്കരണ നടപടി ആരംഭിക്കുക, ശമ്പള പരിഷ്കരണ, ക്ഷാമബത്ത കുടിശ്ശികകൾ അനുഭവവേദ്യമാക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മേഖലാ മാർച്ചും ധർണയും നടത്തി. പാലക്കാട് മേഖലാ മാർച്ച് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഇ വി സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി എസ് ആശാദീപ് അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം സാജൻ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ മഹേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് നവനീത് കൃഷ്ണൻ സ്വാഗതവും ജില്ലാ ട്രഷറർ കെ സുന്ദരൻ നന്ദിയും പറഞ്ഞു. ഒറ്റപ്പാലം മേഖലാ മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ശ്രീഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ട്വിങ്കിൾ സുരേന്ദ് അധ്യക്ഷയായി. എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി എം വി സുജീഷ്, അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ബി പ്രീതി, കെ ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ ഉല്ലാസ് സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം ബിജു ആന്റണി നന്ദിയും പറഞ്ഞു.








0 comments