എൽ ഇന്ദിരയെ അനുസ്മരിച്ചു

പാലക്കാട്
അന്തരിച്ച സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൽ ഇന്ദിരയെ സിഐടിയു ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം പത്മിനി അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ അച്യുതൻ, എസ് ബി രാജു, വി എ മുരുകൻ, ജില്ലാ വൈസ് പ്രസിഡന്റ് എം എസ് സ്കറിയ, ഇന്ദിരയുടെ ഭർത്താവും സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമായ ആർ പുരുഷോത്തമൻ, മകനും ദേശാഭിമാനി പാലക്കാട് മാനേജരുമായ ഐ പി ഷൈൻ എന്നിവർ സംസാരിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി സരള സ്വാഗതവും സി അംബിക നന്ദിയും പറഞ്ഞു.











0 comments