ad
Deshabhimani

സമര പ്രഖ്യാപന കൺവൻഷൻ: ക്വാറി ഉപേക്ഷിക്കുംവരെ സമരം

ചളവറ ചെറുവത്തൂർ തലച്ചിറമുക്കിൽ സംഘടിപ്പിച്ച കരിങ്കൽ ക്വാറി വിരുദ്ധ സമര പ്രഖ്യാപന കൺവൻഷൻ പി മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ചളവറ ചെറുവത്തൂർ തലച്ചിറമുക്കിൽ സംഘടിപ്പിച്ച കരിങ്കൽ ക്വാറി വിരുദ്ധ സമര പ്രഖ്യാപന കൺവൻഷൻ പി മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 06, 2026, 12:23 AM | 1 min read

ചെർപ്പുളശേരി

ചളവറ ചെറുവത്തൂർ തലച്ചിറമുക്ക് പ്രദേശത്ത് തുടങ്ങാനുദ്ദേശിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തം. സമരസമിതി നേതൃത്വത്തിൽ നടന്ന സമര പ്രഖ്യാപന കൺവൻഷൻ പി മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ചളവറ പഞ്ചായത്ത് പ്രസിഡന്റ് പി കെ സന്ധ്യ അധ്യക്ഷയായി. ജനങ്ങളുടെ ജീവനും സ്വത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന പദ്ധതികൾക്കെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എംഎൽഎ പറഞ്ഞു. ചെറുവത്തൂർ വാരിയത്തുപറമ്പ്–തലച്ചിറമുക്ക് പ്രദേശം നേരത്തേതന്നെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വിധേയമായ ദുരന്തസാധ്യതാ മേഖലയാണ് ഇവിടെ കരിങ്കൽ ക്വാറി തുടങ്ങുന്നത് നൂറുകണക്കിന് കുടുംബങ്ങളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഉണ്ണിയേൻകുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി പി അൻവർ സാദത്ത്, എ സിന്ധുമോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി സുമ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി സുജാത, പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടയ്‌ക്കാപുത്തൂർ, പി മോഹൻദാസ്, പി വി കൃഷ്ണപ്രകാശൻ, വി സുലോചന, എൻ ദിവ്യ, ഹബീബ് അൻവർ, ശ്രീജ ഗിരീഷ്, ഒ നൗഷാദ്, കെ സുജാത, ഇ വിനോദ്കുമാർ, വി രതീഷ്, കെ കൃഷ്ണൻകുട്ടി, പാലോളി ഹുസൈൻ, വി കെ രാധാകൃഷ്ണൻ, കെ റഫീഖ്, കെ അലി, കെ ജയൻ, വി ജയൻ, പി ഹനീഫ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home