ഗവർണറുടെ ഭരണഘടനാ വിരുദ്ധ നടപടി
പ്രതിഷേധവുമായി പിഎസ്‌സി ജീവനക്കാർ

പിഎസ്‌സി എംപ്ലോയിസ് യൂണിയൻ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കുന്നതിന് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ഗവർണറുടെ ഭരണഘടനാ വിരുദ്ധ നടപടിയിൽ പ്രതിഷേധവുമായി കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി. പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി അരുൺകുമാർ ഉദ്ഘാടനം ചെയ്‌തു. ജോയിന്റ് സെക്രട്ടറി എ മമ്മിച്ചൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം മനേഷ് എൻ കൃഷ്ണ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ രമേഷ് സ്വാഗതവും വനിതാ കൺവീനർ ധന്യ ബി ശ്രീധർ നന്ദിയും പറഞ്ഞു.








0 comments