ദേ, റോഡിലൊരു കുഴി

പനമണ്ണ വായനശാല–അമ്പലവട്ടം റോഡിൽ കുരുടിയമ്പലത്തിനുസമീപം റോഡിന് മധ്യഭാഗത്ത് രൂപപ്പെട്ട കുഴി
ഒറ്റപ്പാലം
വായനശാല–-അമ്പലവട്ടം റോഡിൽ കുഴി രൂപപ്പെട്ടു. കുരുടിയമ്പലത്തിന് സമീപം പാടശേഖരത്തോടുചേർന്ന പ്രധാന റോഡിന്റെ മധ്യഭാഗത്താണ് കുഴിയായത്. വെള്ളം പോകാനായി റോഡിന്റെ അടിയിലൂടെ പൈപ്പിട്ടിട്ടുണ്ട്. ഇവിടെ വെള്ളം മുകളിലേക്ക് കയറിയതാണ് പ്രശ്നത്തിന് കാരണം. ബസുകളടക്കം നിരവധി വലിയ വാഹനങ്ങൾ പോകുന്ന റോഡാണിത്. ഇപ്പോൾ വലിയ വാഹനങ്ങൾ പോകാതായി. അടിയന്തരമായി റോഡിൽ അറ്റകുറ്റപണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്നം വേഗം പരിഹരിക്കുമെന്ന് ഒറ്റപ്പാലം നഗരസഭാ അധികൃതർ അറിയിച്ചു.











0 comments