മനിശീരി, പുലാച്ചിത്ര കിള്ളിക്കാവ് പൂരം ആഘോഷിച്ചു
വെയിൽമനസ്സുകളിൽ ആഘോഷക്കുളിർ

മനിശീരി കിള്ളിക്കാവ് പൂരത്തിന്റെ ഭാഗമായി നടന്ന കൂട്ടി എഴുന്നള്ളത്ത്
ഒറ്റപ്പാലം
ആളുകളെ ആവേശത്തിലാക്കി മനിശീരി, പുലാച്ചിത്ര കിള്ളിക്കാവുകളിലെ പൂരം. മനിശീരി കിള്ളിക്കാവിൽ പൂതൻ തിറകളി, സോപാന സംഗീതം, പഞ്ചവാദ്യം, 31ലേറെ കലാകാരൻമാർ അണിനിരക്കുന്ന യുവനിര പഞ്ചവാദ്യം എന്നിവ നടന്നു. വൈകിട്ട് കാവിലേക്ക് വിവിധ വേല കമ്മിറ്റികളുടെ വേലവരവും തുടർന്ന് മേളത്തോടുകൂടി കൂട്ടി എഴുന്നള്ളിപ്പ് നടന്നു. രാത്രി മട്ടന്നൂർ ശ്രീരാജ്, ചെറുതാഴം ചന്ദ്രൻ, പോരൂർ ഉണ്ണികൃഷ്ണൻ, മട്ടന്നൂർ ശ്രീകാന്ത്, ചിറക്കൽ നിധീഷ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചതായമ്പകയും നടന്നു. ഞായറാഴ്ച പുലർച്ചെ കേളി, കൊമ്പ്, കുഴൽപ്പറ്റ്, മേളം എന്നിവയോടുകൂടി പൂരാഘോഷം സമാപിക്കും. വാണിയംകുളം പുലാച്ചിത്ര കിള്ളിക്കാവിൽ രാവിലെ പൂതൻതിറ കാവുതീണ്ടൽ, സോപാനസംഗീതം, പഞ്ചാരിമേളം എന്നിവ നടന്നു. കിഴക്കുമുറി, ഹൈസ്കൂൾ, പടിഞ്ഞാറ്റുമുറി വേലകൾ ക്ഷേത്രത്തിലെത്തി. തുടർന്ന് കൂട്ടി എഴുന്നള്ളിപ്പ് നടന്നു. കരിമരുന്ന് പ്രയോഗം നടന്നു. രാത്രി മദ്ദളകേളി, ഡബിൾ തായമ്പക എന്നിവയ്‌ക്കുശേഷം ദേവി ചണ്ഡിക ബാലെയും അരങ്ങേറി.









0 comments