ഷോക്കേറ്റാണ് മരണമെന്ന് പൊലീസ്
യുവാവ് വഴിയരികിൽ മരിച്ചനിലയിൽ

ചിറ്റൂർ
വീടിന് സമീപത്തെ വഴിയരികിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ആര്യമ്പള്ളം എം ഹരികൃഷ്ണൻ (24) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ അടിവസ്ത്രം മാത്രം ധരിച്ച് മൃതദേഹം ദുരൂഹസാഹചര്യത്തിലാണ് നാട്ടുകാർ കണ്ടത്. ചിറ്റൂർ പൊലീസ്, വിരലടയാള വിദഗ്‌ധർ എന്നിവർ സ്ഥലം പരിശോധിച്ചു. മൃതദേഹം കിടന്നതിന് സമീപം ഇലക്ട്രിക് പോസ്‌റ്റും ഫ്യൂസ് കാരിയാറും ഉണ്ടായിരുന്നു. കൈയ്‌ക്ക് പൊള്ളലേറ്റതായും കാലിന് ഷോക്കേറ്റതായും പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണ കാരണംഷോക്കേറ്റതാണെന്ന് പറയുന്നു. മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുകൾക്ക് വിട്ടുനൽകി. തെക്കേഗ്രാമം കോട്ടക്കടവ് ശ്മശാനത്തിൽ സംസ്കരിച്ചു. മരിച്ച ഹരികൃഷ്ണൻ വാളയാർ സ്വകാര്യാശുപത്രിയിലെ ജീവനക്കാരനാണ്. അച്ഛൻ: മണികണ്ഠൻ. അമ്മ: ദേവി. സഹോദരി: പ്രിയ.










0 comments