പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

ചിറ്റൂർ
പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കസബ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയും റൈറ്ററുമായ കച്ചേരിമേട് കേണംപുള്ളി എം മുരുകേശൻ (55) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഞായർ രാവിലെ ഉറക്കത്തിൽനിന്ന് എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മരിച്ചതായി കണ്ടെത്തിയത്. സ്ഥലംമാറ്റത്തെത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു മുരുകേശനെന്ന് ബന്ധുക്കളും സഹപ്രവർത്തകരും പറഞ്ഞു. സർവീസിൽനിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ, കസബ സ്റ്റേഷനിൽ റൈറ്ററുടെ ഒഴിവുണ്ടായിട്ടും അദ്ദേഹത്തെ മണ്ണാർക്കാട്ടേക്ക് സ്ഥലംമാറ്റിയിരുന്നു. ഉത്തരവ് വന്ന് ഒരു മാസത്തോളമായെങ്കിലും കസബയിൽനിന്ന് റിലീവ് ചെയ്തിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം ഉടൻതന്നെ പുതിയ സ്ഥലത്ത് ചുമതലയേൽക്കണമെന്ന് ഉന്നതതല സമ്മർദമുണ്ടായതായി സഹപ്രവർത്തകർ പറഞ്ഞു. അച്ഛൻ: പരേതനായ മായൻ. അമ്മ: പരേതയായ ചിന്ന. ഭാര്യ: ടി എം സിമി (ഹെഡ് നഴ്സ്, നന്ദിയോട് ഹെൽത്ത് സെന്റർ). മക്കൾ: എം അക്ഷയ (സൈക്കോളജിസ്റ്റ്, എറണാകുളം), എം അഖിൽ. സഹോദരങ്ങൾ: വേലായുധൻ (റിട്ട. എസ്‌ഐ കേരള പൊലീസ്), കേശവൻ, തങ്ക.








0 comments