പോക്‌സോ കേസ് പ്രതിക്ക് അഞ്ചരവർഷം തടവ്

അനു
സ്വന്തം ലേഖകൻ
Published on Sep 03, 2026, 12:43 AM | 1 min read
പാലക്കാട്
പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചരവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് കൊടുമ്പ് പൊറ്റക്കളത്തിൽ അനു(32)വിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എം സിന്ധു തങ്കം ശിക്ഷിച്ചത്. പിഴ അടയ്‌ക്കാത്തപക്ഷം എട്ടുമാസം അധിക തടവ് അനുഭവിക്കണം. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിയായി. 2025 ജനുവരി നാലിനാണ് കേസിനാസ്പദമായ സംഭവം. പ്രതി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പാലക്കാട് ടൗൺ സൗത്ത് എസ്‌എച്ച്‌ഒ എ ആദംഖാൻ രജിസ്റ്റർ ചെയ്ത കേസിൽ എസ്‌ഐ സി ഐശ്വര്യ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. എഎസ്‌ഐ സജിതകുമാരി അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി. എഎസ്‌ഐ സതി, സിപിഒ സബിത എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.










0 comments