ad
Deshabhimani

പ്ലസ്‌വൺ ക്ലാസ്‌ തുടങ്ങി

ഒഴിഞ്ഞുകിടക്കുന്നത്‌ 5,140 സീറ്റ്‌

പ്രവേശനോത്സവദിവസമായ തിങ്കളാഴ്ച പാലക്കാട് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ വിദ്യാർഥികൾ
വെബ് ഡെസ്ക്

Published on Jul 07, 2026, 02:00 AM | 1 min read

പാലക്കാട്‌

പ്ലസ്‌വൺ ക്ലാസ്‌ തിങ്കളാഴ്‌ച തുടങ്ങിയതോടെ ജില്ലയിൽ പ്രവേശനം നേടിയത്‌ 30,517 വിദ്യാർഥികൾ. ജില്ലയിൽ ആകെയുള്ള 35,657 സീറ്റുകളിൽ 5,140 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്‌. 17,615 സർക്കാർ മെറിറ്റ്‌ സീറ്റുകളിൽ 17,046 എണ്ണത്തിലും വിദ്യാർഥികൾ പ്രവേശനം നേടി. 569 സീറ്റിലാണ്‌ വിദ്യാർഥികളില്ലാത്തത്‌. എയ്‌ഡഡ്‌ മെറിറ്റിൽ 10,385 എണ്ണത്തിൽ 10,194 സീറ്റിലും പ്രവേശനം പൂർത്തിയായി. വിവിധ സ്‌കൂളുകളിലായി 1,208 മാനേജ്‌മെന്റ്‌ സീറ്റുകളിൽ ഇനിയും പ്രവേശനം പൂർത്തിയായിട്ടില്ല. ജില്ലയിലാകെയുള്ള 2,665 മാനേജ്‌മെന്റ്‌ സീറ്റുകളിൽ 1,457 എണ്ണത്തിലാണ്‌ വിദ്യാർഥികളെത്തിയത്‌. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ 267 സീറ്റുകളിൽ 220 എണ്ണത്തിലും വിദ്യാർഥികൾ പ്രവേശനം നേടി. വിവിധ വിഭാഗങ്ങളിലുള്ള 16,323 സയൻസ്‌ സീറ്റുകളിൽ 13,769 എണ്ണത്തിലും പ്രവേശനം പൂർത്തിയായി. 2,556 സീറ്റ്‌ ബാക്കിയുണ്ട്‌. ഹ്യൂമാനിറ്റീസിന്‌ ജില്ലയിലുള്ള 8,630 സീറ്റുകളിൽ 7,769 എണ്ണത്തിൽ പ്രവേശനം നടന്നിട്ടുണ്ട്‌. 1,723 കൊമേഴ്‌സ്‌ സീറ്റിലാണ്‌ ഇനിയും പ്രവേശനം നടക്കാനുള്ളത്‌. ആകെയുള്ള 10,704 സീറ്റിൽ 8,981 എണ്ണത്തിലാണ്‌ പ്രവേശനം പൂർത്തിയായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home